ഉപയോഗപ്രദമല്ല: 328 എഫ്.ഡി.സി മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു
ന്യൂഡല്‍ഹി: 328 ഇനം ഫിക്‌സഡ്- ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലെന്ന് കണ്ടെത്തിയവയാണ് നിരോധിച്ചത്.
നിശ്ചിത ഡോസ് തോതില്‍ രണ്ടോ അതിലധികമോ ആക്ടീവ് ഘടകങ്ങള്‍ ചേര്‍ത്തുള്ളതാണ് എഫ്.ഡി.സി അഥവാ ഫിക്‌സഡ്- ഡോസ് കോമ്പിനേഷന്‍. ഉദാഹരണത്തിന് നിരോധിച്ചവയില്‍പ്പെട്ട 'നാപ്‌റോക്‌സെന്‍ പ്ലസ് പാരാസിറ്റമോള്‍'' എന്ന എഫ്.ഡി.സി ഒറ്റ മരുന്നല്ല, രണ്ടെണ്ണം ചേര്‍ന്നതാണ്.
ഇത്തരം മിശ്രിത മരുന്നുകള്‍ ചികിത്സയില്‍ ഒരു ശമനവും ഉണ്ടാക്കുന്നില്ലെന്നും പൊതുതാല്‍പര്യം പരിഗണിച്ച് നിരോധിക്കണമെന്നും ഡ്രഗ് കണ്‍ട്രോള്‍ അഡൈ്വസറി ബോര്‍ഡ് (ഡി.ടി.എ.ബി) മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
മാര്‍ക്കറ്റില്‍ നിന്ന് എഫ്.ഡി.സി മരുന്നുകള്‍ നിരോധിക്കണോയെന്ന കാര്യത്തില്‍ പഠനം നടത്തണമെന്ന് ഡി.ടി.എ.ബിക്ക് കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
വിക്‌സ് ആക്ഷന്‍ 500, കോറെക്‌സ് കഫ്‌സിറപ്പ്, ഡി'കോള്‍ഡ് എന്നീ ബ്രാന്റുകള്‍ ഉള്‍പ്പെടെ 344 എഫ്.ഡി.സികള്‍ നിരോധിച്ചതിനെ ചോദ്യംചെയ്ത് മരുന്നുകമ്പനികള്‍ 2016 ല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ച് നിരോധനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."