കൊറ്റുമ്പ പുഴയില്‍ നിന്നു മണലൂറ്റ് സജീവം
മണലൂറ്റ് സംഘങ്ങളെ കുറിച്ച് പൊലിസിനെ അറിയിച്ചാല്‍ ഗൗനിക്കാറില്ലെന്നാണ് പരിസരവാസികളുടെ പരാതി
ദേലമ്പാടി: കൊറ്റുമ്പ പുഴയില്‍ നിന്നു വന്‍ തോതിലുള്ള മണലൂറ്റ് സജീവമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണു മണലൂറ്റുന്നത്. വറ്റിവരണ്ട പുഴയില്‍ നിന്നാണു മണലൂറ്റുന്നത്. വിഷയത്തില്‍ പൊലിസോ ജില്ലാ ഭരണകൂടമോ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
പുഴയിലെത്തുന്ന സംഘങ്ങള്‍ വ്യാപകമായി മണല്‍ വാരിയെടുത്ത് അവിടെ നിന്നു തന്നെ കല്ലും മണലും വേര്‍തിരിച്ചു കൂട്ടിയിടും. പിന്നിട് ചാക്കുകളില്‍ നിറച്ച് വാഹനങ്ങളില്‍ കടത്തുകയെന്നതാണ് പതിവു രീതി. ഇത്തരത്തില്‍ ടെമ്പോ, ടിപ്പര്‍ വാഹനങ്ങളിലായി ദൈനംദിനം നൂറില്‍പ്പരം ലോഡ് മണലാണ് ഇവിടെ നിന്നു കടത്തികൊണ്ടു പോകുന്നത്. പലപ്പോഴും മണലൂറ്റ് സംഘങ്ങളുടെ ബഹളം പൊലിസിനെ അറിയിച്ചാല്‍ അതൊന്നും പൊലിസ് ഗൗനിക്കാറില്ലെന്നാണു പരിസരവാസികളുടെ പരാതി. നേരത്തെ പൊലിസ് പരിശോധന കര്‍ശനമാക്കിയതോടെ പകല്‍ സമയങ്ങളില്‍ ചുരുക്കം ചില ടെമ്പോകളിലും ജീപ്പുകളിലും മണല്‍ കടത്തിയിരുന്ന സംഘങ്ങള്‍ നേരത്തെ ഉണ്ടായിരുന്ന എസ്.ഐ സ്ഥലം മാറിയതോടെ വീണ്ടും സജീവമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."