HOME
DETAILS
MAL
മക്കാ മസ്ജിദില്‍ പ്രസംഗം നടത്താന്‍ അനുവാദം തേടി ഹിന്ദുമത വിശ്വാസി
backup
May 13 2017 | 05:05 AM
ഹൈദരാബാദ്: റമദാനില്‍ മക്കാ മസ്ജിദില്‍ പ്രസംഗിക്കാന്‍ അനുമതി തേടി ഹിന്ദുമത വിശ്വാസി. അടുത്തു വരാനിരിക്കുന്ന റമദാനിലെ വെള്ളിയാഴ്ചയില്‍ പള്ളിയില്‍ ജുമുഅ നിസ്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്കു മുന്പില് പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം നടത്താനാണ് ഇയാള്‍ ആവശ്യപ്പെട്ടത്.ന്യൂനപക്ഷേ ക്ഷേമ സമിതിയാണ് വിവരം പുറത്തുവിട്ടത്. അസഭ്യമായ തരത്തില്‍ ഒന്നും സംസാരിക്കില്ലെന്നും പ്രവാചകന് മുഹമ്മദ് നബിയുടെ പ്രകീര്‍ത്തനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞ് എ.എസ് റാവു എന്നയാളാണ് മസ്ജിദ് അധികൃതരെ സമീപിച്ചത്. തെലങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകനാണ് ഇയാള്‍. അപേക്ഷയില്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മക്കാ മസ്ജിദില്‍ റമദാനിലെ വെള്ളിയാഴ്ചകളില്‍ പ്രസംഗം നടത്താന്‍ മത-രാഷ്ട്രീയ നേതാക്കള്‍ക്ക് സാധാരണ അനുമതി നല്‍കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."