മടിക്കേരി-മംഗളൂരു പാതയില്‍ ചെറുവാഹനങ്ങള്‍ ഓടിത്തുടങ്ങി
മടിക്കേരി: മടിക്കേരി, സുള്ള്യ, മംഗളൂരു ദേശീയപാതയില്‍ ചെറു വാഹനങ്ങളുടെ ഗതാഗതവും പുനഃസ്ഥാപിച്ചു.
ചെറുവാഹനങ്ങള്‍ക്ക് ഇന്നലെ മുതല്‍ അനുമതി നല്‍കി. പ്രളയത്തെ തുടര്‍ന്നു തകര്‍ന്ന പാതയില്‍ കഴിഞ്ഞ ഓഗസ്റ്റ് 17 മുതല്‍ ഗതാഗത നിലച്ചിരുന്നു.
അറ്റകുറ്റപ്പണികളും ഓവുചാലുകളുടെ പണികളും പൂര്‍ത്തീകരിച്ചതിനാല്‍ കഴിഞ്ഞദിവസം ഇരുചക്ര വാഹനങ്ങളെ കടത്തിവിട്ടിരുന്നു. ഇപ്പോള്‍ ചെറുവാഹനങ്ങള്‍ക്കു കൂടി അനുമതി ലഭിച്ചതോടെ 25 ദിവസം നീണ്ട യാത്രാദുരിതത്തിനു താല്‍ക്കാലിക പരിഹരമായി. പാതാ നവീകരണ പ്രവൃത്തി ദ്രുതഗതിയിലാണു നടന്നുവരുന്നത്.
50 കിലോമീറ്റര്‍ ദൂരമുള്ള സുള്ള്യയിലേക്കു മടിക്കേരിയില്‍ നിന്നെത്താന്‍ ബാഗമണ്ഡല, കരിക്കെ വഴി മൂന്നര മണിക്കൂര്‍ യാത്രചെയ്യേണ്ട ദുരവസ്ഥയായിരുന്നു. ചെറുവാഹനങ്ങളെ കടത്തിവട്ടതോടെ മദനാട്, ജോടുപാല, ദേവര്‍കൊല്ലി ഭാഗത്തുള്ളവര്‍ക്ക് എറെ ആശ്വാസമായി. പാത അടച്ചതിനാല്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട യാത്രകള്‍ക്കും മറ്റും ഈ മേഖലയിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരുമാസത്തിനകം വലിയ വാഹനങ്ങള്‍ക്കും ഗതാഗത സൗകര്യം ഒരുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രണ്ടുമാസം കൊണ്ട് പാതയുടെ പുനര്‍നവീകരണം പൂര്‍ത്തിയാകുമെന്നും ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."