കണ്ണൂരിലെ സ്‌കൂളുകളില്‍ നിന്ന് ലഭിച്ചത് 1.53 കോടി
കണ്ണൂര്‍: നവകേരളത്തിനായുള്ള ധനസമാഹരണ യജ്ഞത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഭാവനയായി ജില്ലയില്‍ നിന്ന് ലഭിച്ചത് 1,53,32,526 രൂപ. സപ്തംബര്‍ 11, 12 തിയതികളിലായാണ് ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തിയത്. പ്രൈമറി മുതല്‍ ഹൈസക്കൂള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ നിന്ന് 1,16,97,162 രൂപയാണ് ലഭിച്ചത്. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല-27,67,075 രൂപ, തളിപ്പറമ്പ്- 41,63,747 രൂപ, തലശ്ശേരി- 47,66,340 രൂപ. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്ന് ആകെ 30,11,156 രൂപ ലഭിച്ചു.
6,24,208 രൂപയാണ് ജില്ലയിലെ സിബിഎസ്ഇ വിദ്യാലയങ്ങളുടെ സംഭാവന. ഇതിനു പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ പരിപാടികളില്‍ നേരിട്ട് എത്തി നിരവധി വിദ്യാര്‍ഥികളാണ് തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ പണം അടക്കം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."