ആധാര്‍: 17ന് സുപ്രിംകോടതിയില്‍ അടിയന്തര വാദം
ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ 17ന് സുപ്രിംകോടതി അടിയന്തര വാദം കേള്‍ക്കും. സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി സന്നദ്ധമായത്.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാനാണ് ഹരജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായത്. വിവിധ ക്ഷേമ പദ്ധിതകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി നിരവധി ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി ശ്യാം കോടതിയില്‍ വ്യക്തമാക്കി.
ആധാര്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും സ്വയം സന്നദ്ധമായി എടുക്കുന്നവര്‍ക്ക് അങ്ങനെയാകാമെന്നുമുള്ള മുന്‍ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.അതിനിടെ, ഏതാനും സംസ്ഥാനങ്ങളിലെ പൗരന്മാരെ പുതിയ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അസം, ജമ്മു കശ്മിര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെയും മറ്റു സംസ്ഥാനങ്ങളിലെ 80 വയസിനു മുകളില്‍ പ്രായമായവരെയും പാന്‍ കാര്‍ഡുകളും ഇന്‍കം ടാക്‌സ് റിട്ടേണുകളുമായും(ഐ.ടി.ആര്‍) ആധാറിനെ ബന്ധിപ്പിക്കുന്ന പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."