HOME
DETAILS

ജ. കര്‍ണന്റെ മാപ്പപേക്ഷ സുപ്രിംകോടതി തള്ളി

  
backup
May 13 2017 | 05:05 AM

%e0%b4%9c-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി കര്‍ണന്റെ മാപ്പപേക്ഷ സുപ്രിംകോടതി തള്ളി. കര്‍ണന്‍ നിരുപാധികം മാപ്പുപറയാന്‍ തയാറാണെന്ന് ഇന്നലെ മുത്വലാഖ് കേസ് പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കാന്‍ കോടതി തയാറായില്ല. അതേസമയം, ശിക്ഷയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന കര്‍ണന്റെ അപേക്ഷയില്‍ വാദംകേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

സുപ്രിംകോടതിയുമായി തുറന്ന ഏറ്റുമുട്ടലിനു തുനിയുകയും തുടര്‍ച്ചയായി നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്ത കര്‍ണനെ ഈ മാസം ഒന്‍പതിനാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഏഴംഗബെഞ്ച് തടവിനു ശിക്ഷിച്ചത്. ആറുമാസം തടവിനു ശിക്ഷിച്ചെങ്കിലും മാപ്പുപറയാനുള്ള വകുപ്പ് നിയമത്തിലുണ്ടെന്ന് കര്‍ണന്റെ അഭിഭാഷകന്‍ മാത്യു നെടുമ്പാറ ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. കര്‍ണന് തടവുശിക്ഷ വിധിച്ച നടപടി സ്റ്റേചെയ്ത് മാപ്പപേക്ഷ സ്വീകരിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഈ സമയം കര്‍ണന്റെ അപേക്ഷ ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ സുപ്രിംകോടതി, കര്‍ണനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പിന്നീട് പരിഗണിക്കാമെന്നും അറിയിച്ചു. ഈ വിഷയത്തില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ്ജസ്റ്റിസ് ആവശ്യപ്പെട്ടു.
കര്‍ണനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഏഴംഗ ഭരണഘടനാ ബെഞ്ചാണെന്നും ഈ ബെഞ്ച് ചേര്‍ന്നാല്‍ മാത്രമേ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കാനാകൂ എന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കര്‍ണന്റെ ഹരജിയില്‍ ഉചിതമായ തീരുമാനം ഏഴംഗബെഞ്ചിനേ എടുക്കാനാവൂ. ഇതിനായി ഏഴംഗബെഞ്ച് ഉടന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണന്‍ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കി അദ്ദേഹത്തിന്റെ നീതി ഉറപ്പാക്കണമെന്നും മാത്യു നെടുമ്പാറ വാദിച്ചു. ഇതു വേറെ ബെഞ്ചാണെന്ന് ചീഫ്ജസ്റ്റിസ് മറുപടി നല്‍കി. എന്നാല്‍ ഈ ബെഞ്ചിനോട് അല്ല ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ നിങ്ങളോടാണ് പറയുന്നതെന്ന് മാത്യൂ നെടുമ്പാറ പറഞ്ഞു. ഈ മറുപടിയില്‍ അതൃപ്തി അറിയിച്ച ചീഫ് ജസ്റ്റിസ്, ഒരേകാര്യം പറഞ്ഞു നിങ്ങളിങ്ങനെ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഇവിടെ കയറിവരണമെന്നില്ലെന്ന് പ്രതികരിച്ചു. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിങ്ങള്‍ വരുന്നത്. ആദ്യം അസ്സല്‍ രേഖ സുപ്രിംകോടതി രജിസ്ട്രിക്കു കൊടുക്കൂ. നിങ്ങള്‍ കോല് വയ്ക്കുക മാത്രമാണു ചെയ്യുന്നത്. ഇതൊന്നും ഇവിടെ നടക്കൂല- ചീഫ്ജസ്റ്റിസ് പറഞ്ഞു.
അതേസമയം, മാപ്പപേക്ഷ തള്ളിയതോടെ കര്‍ണന്‍ ഉടന്‍ മദ്രാസ് ഹൈക്കോടതി മുന്‍പാകെ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പൊലിസിന്റെ കണ്ണുവെട്ടിച്ച് കോടതിവിധി വന്ന് നാലാംദിവസവും കര്‍ണന്‍ ഒളിവില്‍ കഴിയുകയാണ്. കര്‍ണന്‍ വിദേശത്തേക്കു കടന്നിട്ടുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു.
കര്‍ണനെ അറസ്റ്റ്‌ചെയ്യാനായി സുപ്രിംകോടതി ഉത്തരവുമായി ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളില്‍ പശ്ചിമബംഗാള്‍ പൊലിസ് ഇന്നലെയും പരിശോധന നടത്തി.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago