ടി.ആര്.പി തട്ടിപ്പ് കേസ്: രണ്ട് ടി.വി ചാനലുകള്‍ കൂടി പട്ടികയില്‍
മുംബൈ: ടി.ആര്.പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകളെ കൂടി ഉള്‍പ്പെടുത്തി മുംബൈ പൊലിസ്.
തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ ഒന്ന് ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് ചാനലുകളും കാണുന്നതിനായി വീട്ടുകാര്‍ക്ക് പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
ടി.ആര്.പി റാക്കറ്റ് തട്ടിപ്പ് സംബന്ധിച്ച് കേസില്‍ പൊലിസ് പുതിയ വകുപ്പുകള്‍ കൂടി പൊലിസ് ചുമത്തി. ഐ.പി.സി 174, 179, 201, 204 തുടങ്ങിയ വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്.
നേരത്തെ വിശ്വാസവഞ്ചന(ഐ.പി.സി 409), വഞ്ചന 420, ഐ.പി.സി 120 ബി, 34 എന്നിവയാണ് ചുമത്തിയിരുന്നത്.
ടി.ആര്.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി ഉള്‍പെടെ മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടി.ആര്.പി റേറ്റിംഗ് വിവരങ്ങള്‍ നല്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് റിപ്പോര്‍ട്ട്. ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നിവയാണ് കൃത്രിമത്വം കാണിച്ച മറ്റു ചാനലുകള്‍.
ബുധനാഴ്ച റിപബ്ലിക് ടിവി സി.എഫ്.ഒ എസ്. സുന്ദരത്തിന്റെയും എക്സിക്യൂട്ടിവ് എഡിറ്റര്‍ നിരഞ്ജന് നാരായണസ്വാമിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."