HOME
DETAILS

ഖത്തറില്‍ സ്ഥിരതാമസാനുമതി കാര്‍ഡ് ലഭിച്ചാല്‍ സ്വദേശികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും

  
backup
September 13 2018 | 12:09 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8%e0%b4%be%e0%b4%a8%e0%b5%81%e0%b4%ae


ദോഹ: ഖത്തറില്‍ വീദേശികള്‍ക്ക് സ്ഥിരതാമസാനുമതി കാര്‍ഡ് ലഭിച്ചാല്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കമെന്നു ആഭ്യന്തരമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.


ഖത്തര്‍ ഭരണാധികാരി ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം ഒപ്പുവച്ച 20 വര്‍ഷങ്ങള്‍ ഖത്തറില്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കുന്നത് സംബന്ധിച്ച നീയമം (പെര്‍മനന്റ് റസിഡന്‍സി കാര്‍ഡ് പി.ആര്‍. കാര്‍ഡ്) ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് തയ്യാറാക്കിയതെന്നു നിയമ വകുപ്പു മേധാവി മേജര്‍ ജനറല്‍ സാലിം സഖര്‍ അല്‍ മുറൈഖി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാര്‍ഡ് ലഭിക്കുന്നവര്‍ക്കും അനുവദിക്കും.

സ്ഥിരം താമസാനുമതി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് രാജ്യത്തു നിന്നും പുറത്തു പോകാനോ രാജ്യത്തു തിരികെ പ്രവേശിക്കാനോ പ്രത്യേക അനുമതി ആവശ്യമുണ്ടാകില്ല.

രാജ്യത്ത് ദീര്‍ഘകാലമായി സേവനം ചെയ്യുന്നവര്‍ക്കും വിസയുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് അമീറിന്റെ പ്രഖ്യാപനമെന്നു അദ്ദേഹം ചണ്ടിക്കാട്ടി.

രാജ്യത്തെ അടിസ്ഥാന ഭരണഘടനയുടെ അര്‍ത്ഥം വിപുലപ്പെടുത്തുന്നതാണ് പുതിയ ഭരണ പരിഷ്‌ക്കാരം. ഇവിടെ ജിവിക്കുന്ന സ്വദേശിയും വിദേശിയും ഒരു പോലെ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നവരാണെന്നാണ് അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനി തന്റെ പ്രഭാഷണങ്ങളിലെല്ലാം ഉണര്‍ത്താറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തിന്റെ പ്രയോജനം ഏറ്റവും കൂടുതലായി ലഭിക്കുക സ്വദേശി വനിതകളില്‍ വിദേശ ഭര്‍ത്താക്കന്മാര്‍ക്ക് ജനിച്ച കുട്ടികള്‍ക്കായിരുക്കും. രാജ്യത്തെ വ്യാപാര വ്യവസായ മേഖലകള്‍ക്കും ഇത് ഏറെ സഹായകരമാവും. രാജ്യത്ത് വ്യത്യസ്ഥ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്നവര്‍ക്ക് ഈ ആനുകാല്യം ലഭിക്കുന്നത് ഏറെ ഗുണകരമാവും. ദീര്‍ഘകാലമായി ചിന്തിച്ചു കൊണ്ടാണീ നിയമം നടപ്പിലാക്കിയത്.

വിദേശികള്‍ക്ക് സ്വദേശി സ്ത്രീകളില്‍ ജനിച്ച കുട്ടികള്‍, സ്വദേശികള്‍ക്ക് വിദേശ ഭാര്യമാരില്‍ ജനിച്ച കുട്ടികള്‍, രാജ്യത്ത് മികച്ച സേവനം ചെയ്യുന്നവര്‍, രാജ്യത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, ഇവിടെ ജനിച്ച വിദേശികളുടെ കുട്ടികളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവര്‍ക്കാണ് സ്ഥിരം താമസ കാര്‍ഡിനു അപേക്ഷിക്കാന്‍ അര്‍ഹത.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പുതിയ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രത്യേക കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്.

വിവധ മന്ത്രാലയങ്ങളുമായി കൂടിയാലോചനകള്‍ നടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വികരിച്ചു തുടങ്ങുമെന്ന് പാസ്‌പോര്‍ട്ട് അതോറിററി ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍ അതീഖ് പറഞ്ഞു,


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago