യെമന്‍ വിഷയത്തില്‍ സഊദിക്കും യുഎഇക്കും അമേരിക്കയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
റിയാദ്: യെമനില്‍ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സേന നായകത്വം വഹിക്കുന്ന സഊദിക്കും യുഎഇ ക്കും അമേരിക്കയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.
അമേരിക്കന്‍ സ്‌റ്റേറ്റ് സിക്രട്ടറി മൈക് പാംപിയോ ആണ് യമനില്‍ ഇരുവരും നടത്തുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു രംഗത്തെത്തിയത്.
അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസ്താവനയിലാണ് ഇരു രാജ്യങ്ങള്‍ക്കും നല്‍കി കൊണ്ടിരിക്കുന്ന സൈനിക സഹായങ്ങള്‍ തുടരാനുള്ള ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.
യുദ്ധം മൂലം യമനിലെ അതീവ സ്ഥിതി വിശേഷത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ സഊദിക്കെതിരെ രംഗത്തെത്തിയ സമയത്താണ് അമേരിക്കന്‍ കൂടുതല്‍ സഹായവുമായി രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
യെമനില്‍ ഇരു രാജ്യങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവിടെയുള്ള സിവിലിയന്‍ ജനതയെ സംരക്ഷിക്കാനാണ്. രാജ്യയത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ഇരു രാജ്യങ്ങളും സ്ത്യുത്യര്‍ഹമായ സേവനമാണ് നല്‍കി വരുന്നത്.
സമാനമായ പ്രസ്താവന അമേരിക്കാന്‍ പ്രതിരോധ സിക്രട്ടറി ജിം മാറ്റിസും പുറത്തിറക്കിയിട്ടുണ്ട്. യെമന്‍ യുദ്ധം അവസാനിപ്പിക്കാനായി സമാധാന ചര്‍ച്ച നടത്താനുള്ള ശ്രമം ജനീവയില്‍ ഹൂതികള്‍ എത്താത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
അതേസമയം യെമനില്‍ രൂക്ഷമായ സംഘര്‍ഷം തുടരുകയാണ്. വിമത വിഭാഗമായ ഹൂതികളുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഹുദൈദ നഗരം പിച്ചടക്കാനായുള്ള പ്രധാന റോഡുകള്‍ സഖ്യ സേന തകര്‍ത്തു. ഹൂതികള്‍ക്കുള്ള സഹായം നിര്‍ത്തലാക്കി ഒറ്റപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."