HOME
DETAILS
MAL
നിര്‍മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു വീണു
backup
July 25 2016 | 21:07 PM
താമരശ്ശേരി : താമരശ്ശേരിക്കടുത്ത് തച്ചംപൊയിലില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീട്തകര്‍ന്നു വീണു. ഇന്നലെ ഉച്ചക്ക് രണ്ടണ്ട് മണിയോടെ തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ ഷമീമിന്റെ വീടാണ് കോണ്‍ക്രീറ്റിനിടെ നിലംപൊത്തിയത്. രണ്ടണ്ടാമത്തെ നിലയുടെ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഇരുനിലകളും തകര്‍ന്നു വീഴുകയായിരുന്നു. ഇരുപതോളം പേര് ജോലിക്കുണ്ടണ്ടായിരുന്നു.
നാലുപേര്‍ക്കാണ് പരുക്കേറ്റത്. ശബ്ദം കേട്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നെരോംപാറമ്മല്‍ ബാബു, സുനില്‍ ഈങ്ങാപ്പുഴ, രണ്ടണ്ട് ബംഗാളി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. 2600 സ്ക്വയര്‍ ഫീറ്റ് വീടാണ് നിലംപൊത്തിയത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സും താമരശ്ശേരി പൊലിസും സംഭവ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."