HOME
DETAILS

അംഗീകാരത്തിന്റെ നെറുകയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

  
backup
September 14 2018 | 02:09 AM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b4%af-2

സുല്‍ത്താന്‍ ബത്തേരി: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം പരിശോധിച്ച് ദേശീയതലത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും വലിയ അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) സര്‍ട്ടിഫിക്കറ്റ് 98 ശതമാനം മാര്‍ക്കോടെയാണ് നൂല്‍പ്പുഴ ആശുപത്രി നേടിയത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ അത്യാധുനിക ചികിത്സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഈ സ്ഥാപനത്തിന് മറ്റൊരു പൊന്‍തൂവലാണ് ഈ അംഗീകാരം. സംസ്ഥാന തലത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വയനാട്ടിലെ നൂല്‍പ്പുഴ പഞ്ചായത്തിന്റെ നാലില്‍ മൂന്നു ഭാഗവും വനപ്രദേശമാണ്. ജനസംഖ്യയുടെ പകുതിയോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും. വനത്തിനോടും വന്യജീവികളോടും പൊരുതി ജീവിക്കുന്ന അവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാതൃകയായ ഈ സ്ഥാപനത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്താണ്. പ്രസിഡന്റ് ശോഭന്‍കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി മൂന്നു സാമ്പത്തിക വര്‍ഷമായി ഏകദേശം ഒന്നര കോടിയോളം രൂപ തനതു ഫണ്ടില്‍ നിന്ന് ആശുപത്രി വികസനത്തിന് അനുവദിച്ചു. കൂടാതെ 13 ലക്ഷം രൂപ എന്‍.എച്ച്.എമ്മില്‍ നിന്നും ലഭ്യമായി. സംസ്ഥാനത്ത് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കിയിട്ടുള്ള ഏക ആശുപത്രിയാണ് നൂല്‍പ്പുഴയിലേത്.
നൂതന പദ്ധതിയുടെ ഭാഗമായി ടെലി മെഡിസിന്‍ യൂനിറ്റ് ഇവിടെ ആരംഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും മാനന്തവാടി ജില്ലാ ആശുപത്രിയിലെ ത്വക്ക്‌രോഗ വിദഗ്ധന്‍ ഡോ. അമല്‍ ശ്യാമിന്റെ സേവനം ഇതിലൂടെ രോഗികള്‍ക്ക് ലഭ്യമാവുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ ആദിവാസി ഗര്‍ഭിണികള്‍ക്കായി ഈ സ്ഥാപനത്തിലെ ഡോ. മേഴ്‌സി, സുല്‍ത്താന്‍ ബത്തേരി വിനായക ആശുപത്രിയിലെ ഡോ. ഓമന എന്നിവരുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകളുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നു.
എല്ലാ മാസവും ഒന്‍പതിന് നടത്തുന്ന ഈ പരിപാടിക്കായി തുക അനുവദിക്കുന്നത് ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധനാ മുറി, 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ലബോറട്ടറി, ശീതീകരിച്ച ഫാര്‍മസി, പ്രൈമറി-സെക്കന്‍ഡറി വെയ്റ്റിങ് ഏരിയ, നവീകരിച്ച വാര്‍ഡ്, കുട്ടികളുടെ ഉല്ലാസത്തിനായി പാര്‍ക്ക്, സ്ത്രീകള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഷീ-ടോയ്‌ലറ്റ് തുടങ്ങിയവയെല്ലാം ഈ ആശുപത്രിയിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഡെഫിബ്രിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, എന്‍.ക്യു.എ.എസ്. നോഡല്‍ ഓഫിസര്‍ ഡോ. ലിപ്‌സി, എന്‍.ക്യു.എ.എസ് ഇന്‍ ചാര്‍ജ് സ്റ്റാഫ് നഴ്‌സ് ട്വിങ്കിള്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ജോജിന്‍, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ സ്വപ്ന എന്നിവരുടെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ നാലു വിഭാഗമായി തിരിഞ്ഞാണ് പ്രവര്‍ത്തിച്ചത്.
ഒപി, ഐപി വിഭാഗങ്ങള്‍ ഡോ. സിബിയുടെയും ഫാര്‍മസി, ലാബ് വിഭാഗങ്ങള്‍ ഡോ. സജ്‌നയുടെയും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെയും പൊതുജനാരോഗ്യ വിഭാഗം ഡോ. ലിപ്‌സിയുടെയും നേതൃത്വത്തിലായിരുന്നു. എല്ലാ സഹായങ്ങളും നല്‍കിയ ഡി.എം.ഒ ഡോ. ആര്‍. രേണുക, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ദിനീഷ് എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago