വി.പി സത്യന് സ്മാരക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു
നീലേശ്വരം: സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ നീലേശ്വരം രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന വി.പി സത്യന് സ്മാരക ആള് കേരള ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു. 10 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ സാക്ക് കാലിക്കടവ് അക്കാദമി ഒന്നും നീലേശ്വരം ഫുട്ബോള്‍ അക്കാദമി രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10-12 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ ഓറഞ്ച് ഫുട്ബോള്‍ അക്കാദമി ബേപ്പൂര്‍ കോഴിക്കോട്് ഒന്നും വി.പി സത്യന് സോക്കര്‍ സ്കൂള്‍ കോഴിക്കോട് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.14 വയസിന് താഴെയുള്ള വിഭാഗത്തില്‍ വി.പി സത്യന് സോക്കര്‍ സ്കൂള്‍ ഒന്നും കെ.ടി രഞ്ജിത്ത് ഫുട്ബോള്‍ അക്കാദമി രണ്ടും സ്ഥാനങ്ങള്‍ നേടി.
16 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ ഗ്ലോബല്‍ എഫ്.സി കണ്ണൂര്‍ ഒന്നും, ഇ.കെ നായനാര്‍ അക്കാദമി തൃക്കരിപ്പൂര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി. സമാപന സമ്മേളനത്തില്‍ ടി.വി ബാലന് അധ്യക്ഷനായി. മുന്‍ കേരള പൊലിസ് ടീം ക്യാപ്റ്റന്‍ ബാബുരാജ് പയ്യന്നൂര്‍ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. വീരമണി ചെറുവത്തൂര്‍, ടി.പി അബ്ദുല്‍ സലാം സി.വി ശരത്, പി. കുഞ്ഞികൃഷ്ണന്, എറുവാട്ട് മോഹനന്, മഢിയന് ഉണ്ണികൃഷ്ണന്, രാധാകൃഷ്ണന് നീലേശ്വരം, വിദ്യാധരന്, ബാലന് മാസ്റ്റര്‍, ഗോപാലകൃഷ്ണന്, കെ.കെ രവി, സി. മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."