സിവില്‍ സര്‍വിസ് പ്രിലിംസ്: വലച്ചില്ലെന്ന് ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ സിവില്‍ സര്‍വിസ് പരീക്ഷയുടെ പ്രാഥമികഘട്ടം അധികം വലച്ചില്ലെന്ന് ഉദ്യോഗാര്‍ഥികള്‍. കട്ട് ഓഫ് മാര്‍ക്ക് ഉയരുമെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. ജനറല്‍ കട്ട് ഓഫ് മാര്‍ക്ക് 115നും 118നും ഇടയില്‍ ആകാനാണ് സാധ്യതയെന്ന് പരിശീലകര്‍ പറയുന്നു. പേപ്പര്‍ ഒന്നില്‍ പോളിറ്റി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജനറല്‍ സയന്‍സ് എന്നിവയില്‍ നിന്ന് ഒരേ നിലയില്‍ ചോദ്യങ്ങള്‍ വന്നു. കറന്റ് അഫയേഴ്‌സ് കഴിഞ്ഞ ഒരു വര്‍ഷത്തെ കേന്ദ്രീകരിക്കുന്ന പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിന്നുള്ള ചോദ്യങ്ങളാണു വന്നത്. രണ്ടാം പേപ്പറും താരതമ്യേന എളുപ്പമായിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ 89 കേന്ദ്രങ്ങളിലായാണു പരീക്ഷ നടന്നത്. ജൂലൈ 14ന് പ്രിലിംസ് ഫലം വരുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."