HOME
DETAILS

ഗുണ്ടാ ആക്ട്: ഉത്തരവിടാന്‍ പൊലിസിന് അധികാരം വേണം; അഴിമതിക്കാരേയും കാര്യശേഷിയില്ലാത്ത ഉദ്യോഗസ്ഥരെയും പിരിച്ചുവിടണം

  
backup
October 22 2020 | 17:10 PM

jail-police-policy-report-issue

തിരുവനന്തപുരം: അഴിമതിക്കാരേയും കാര്യശേഷിയില്ലാത്ത ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്ന് പൊലിസ്, ജയില്‍ പരിഷ്‌കരണ സമിതിയുടെ ശുപാര്‍ശ. ഗുണ്ടാ ആക്ടില്‍ ഉത്തരവിടാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണമെന്നും കുറ്റവാളികളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണമെന്നും ഇതിനായി ഗുണ്ടാ നിയമം ഭേദഗതി ചെയ്യണമെന്നും ശുപാര്‍ശയിലുണ്ട്.

എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും ക്രമസമാധാനവും അന്വേഷണവും രണ്ടായി തിരിക്കണം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡോ. പി വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് 162 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കര്‍ണാടക, മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മാണം വേണം. തടവുകാരെ വിട്ടയക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സമിതി വേണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയര്‍മാനാകണമെന്നും ശുപാര്‍ശയിലുണ്ട്.

എഫ്.ഐ.ആര്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കണമെന്നും ഇതിനായുള്ള നിയമം നിലവില്‍ വന്ന് പത്ത് വര്‍ഷമായിട്ടും ചട്ടം രൂപീകരിച്ചിട്ടില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു. വിരലടയാള പരിശോധനാ ബ്യൂറോ ആധുനിക വല്‍കരിക്കണം. മൊബൈല്‍ ഫൊറന്‍സിക് ലാബുകള്‍ എല്ലാ ജില്ലകളിലും വേണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യണം. അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകളാണ് കേരളത്തിലുള്ളത്. കെട്ടിക്കിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനം വേണം.

കേരളത്തില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് എട്ടര ലക്ഷം കേസുകളാണ്. ഇവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കേരളത്തിലില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയില്‍ ചാടുന്ന തടവുകാരെ പ്രത്യേകം പാര്‍പ്പിക്കുകയും ഇത്തരം തടവുകാരില്‍ ലൊക്കേഷന്‍ മാര്‍ക്കര്‍ ഘടിപ്പിക്കുകയും വേണമെന്നും മുഴുവന്‍ ജയിലുകളിലും സി.സി.ടി.വി ഘടിപ്പിക്കണമെന്നും വിചാരണക്കല്ലാതെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago