HOME
DETAILS

പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട സുബേദാര്‍ സനാഉല്ല പൊലിസില്‍ നിന്ന് പുറത്ത്

  
backup
June 02 2019 | 17:06 PM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf


ഗുവാഹത്തി: മൂന്നുപതിറ്റാണ്ടോളം രാജ്യാതിര്‍ത്തി കാത്ത സൈനികന്‍ സനാഉല്ലയെ അവസാനം അധികൃതര്‍ വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചതിന് പിന്നാലെ അദ്ദേഹത്തിന് അസം പൊലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നഷ്ടമായി. സനാഉല്ലയുടെ ഔദ്യോഗിക യൂനിഫോം അധികൃതര്‍ തിരിച്ചെടുത്തു. പൊലിസ് ഇന്‍സ്‌പെക്ടര്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സൗകര്യങ്ങളും അധികൃതര്‍ എടുത്തുകളഞ്ഞു.


ഇന്നലെ വൈകിട്ടോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അസം പൊലിസ് ഇറക്കിയത്. മുഹമ്മദ് സനാഉല്ലയെ സര്‍വിസില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ എല്ലാ സൗകര്യങ്ങളും മറ്റും എടുത്തുകളയുകയും ചെയ്തിരിക്കുന്നുവെന്നും പൊലിസ് അറിയിച്ചു. സനാഉല്ലക്ക് സര്‍ക്കാര്‍ അനുവദിച്ച യൂനിഫോം ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.


അസം സ്വദേശിയായ മുഹമ്മദ് സനാഉല്ല (52) സൈന്യത്തില്‍ സുബേദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂനിറ്റാണിത്. ഈ യൂനിറ്റ് കഴിഞ്ഞയാഴ്ചയാണ് സനാഉല്ലയെ ജയിലിലടച്ചത്. ഇപ്പോള്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ (പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടവരെ അടക്കുന്ന തടവുകേന്ദ്രം) ആണ് സനാഉല്ല ഉള്ളത്. തടവുകേന്ദ്രത്തില്‍ കഴിയുന്നവരുടെ ഹരജി ഫോറിന്‍ ട്രിബുനലും തള്ളുന്നതോടെ ഇവര്‍ പിന്നീട് ജീവിതാവസാനം വരെ ഇവിടെ കഴിയേണ്ടിവരും. തടവുകേന്ദ്രത്തിലുള്ള ചിലരെ അടുത്തിടെ സൈന്യം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൊണ്ടുവിട്ടിരുന്നു.സൈന്യത്തില്‍ നിന്ന് 2017ല്‍ ആണ് സനാഉല്ല വിരമിച്ചത്. സൈന്യത്തിലിരിക്കെ കാര്‍ഗില്‍ യുദ്ധത്തിലും കശ്മിര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരേ നടന്ന സൈനിക നടപടിയിലും പങ്കെടുത്തയാളാണ് ഇദ്ദേഹം. 2014ല്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ച സനാഉല്ലയെ, ഓണററി ലെഫ്റ്റനന്റായും സൈന്യം ആദരിച്ചിരുന്നു. എന്നാല്‍, ദേശീയ പൗരത്വ പട്ടികയുടെ രൂപത്തില്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തിന് 'വിദേശി' ബ്രാന്‍ഡ് വരികയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്ന തനിക്ക് ഈ അവസ്ഥവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സനാഉല്ല പറയുന്നു. അതേ, ഞാന്‍ തടവിലായിരിക്കുന്നു. തെറ്റായ വിധിയാവാം എന്റെ കാര്യത്തിലുണ്ടായതെന്നും മോചിതനാവുമെന്നാണ് പ്രതീക്ഷയെന്നും സനാഉല്ല പറഞ്ഞു. ബംഗ്ലാദേശ് പിറവിക്കും നാലുകൊല്ലം മുന്‍പേ ഇന്ത്യയില്‍ ജനിച്ചയാളാണ് ഞാന്‍. വര്‍ഷങ്ങളോളം രാജ്യത്തെ സേവിച്ച എനിക്ക് അവസാനം ലഭിച്ചതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് നിലവില്‍വന്ന 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്ക് മുന്‍പായി ഇന്ത്യയിലെത്തിയതിന്റെ രേഖകള്‍ തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളായി മുദ്രകുത്തുന്ന പൗരത്വ രജിസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെ അസമില്‍ ലക്ഷക്കണക്കിന് പേരാണ് പൗരത്വപട്ടികയില്‍ ഇടംപിടിക്കാനായി നെട്ടോട്ടമോടുന്നത്. രണ്ടുവര്‍ഷം മുന്‍പ് പുറത്തുവിട്ട പൗരത്വപട്ടികയില്‍ നാല്‍പതുലക്ഷത്തോളം പേരാണ് പുറത്തുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ബംഗാളി ഹിന്ദുക്കളാണെങ്കിലും, മുസ്‌ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം ഉള്ളതിനാല്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് കാര്യമായ ആശങ്കയില്ല. എന്നാല്‍, പട്ടികയിലെ ലക്ഷക്കണക്കിന് വരുന്ന ബംഗാളി മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ബംഗ്ലാദേശ് പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അവരെ ബംഗ്ലാദേശും ഏറ്റെടുക്കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago