HOME
DETAILS
MAL
മയക്കുമരുന്ന് കടത്ത്; പ്രധാനമന്ത്രിയുടെ സഹായം തേടി പഞ്ചാബ് മുഖ്യമന്ത്രി
backup
June 02 2019 | 17:06 PM
ചണ്ഡീഗഡ്: പഞ്ചാബിലെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി കൂടി ഇടപെടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ദേശീയ മയക്കുമരുന്ന് നിയന്ത്രണ നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് നിയന്ത്രിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രാലയം, സാമൂഹിക നീതി-ശാക്തീകരണ-ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തോടും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."