മികച്ച തൊഴിലവസരങ്ങളുള്ള എ.ബി.സി.ഡി കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര കമ്പനികളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വിജയം കൈവരിച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഡിസ്‌ക് നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കംപീറ്റന്‍സി ഡെവലപ്‌മെന്റ് (എ.ബി.സി.ഡി) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു.
സയന്‍സ് വിഷയങ്ങളിലോ എന്‍ജിനീയറിങിലോ ബിരുദം, എന്‍ജിനീയറിങില്‍ ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് സ്‌കില്‍ ആണ് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. ജോലിയുള്ളവര്‍ക്ക് വാരാന്ത്യ പരിശീലനവും ലഭ്യമാണ്. പ്രായപരിധി 50 വയസ്. ജൂലൈയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, എറുണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നാല് സെന്ററുകളിലേക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ ആറ് ആണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.
പ്രവേശന പരീക്ഷ ജൂലൈ 13ന് നടത്തും. പ്രവേശന പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സില്‍ 70 ശതമാനം ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 04712700813, 8078102119
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."