എറണാകുളം സ്വദേശി ദമാമിൽ നിര്യാതനായി
ദമാം: എറണാകുളം പല്ലാരിമംഗലം സ്വദേശി വെയ്റ്റിംഗ് ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പൻചാലിൽ ഷഫീഖ് (34 ) ദമാമിൽ നിര്യാതനായി. പത്തു വർഷമായി ദമാമിൽ സ്വകാര്യ ടാക്സി ഡ്രൈവർ ആയി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അബ്ദുല്ല ഫുവാദിലെ റൂമിൽനിന്ന്
തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിയ ഉടനെ മരണപ്പെടുകയുമായിരുന്നു.
അബ്ദുൽകരീം-ആമിന ദമ്പതികളുടെ മകനാണ്. കോതമംഗലം കാലാമ്പൂർ സ്വദേശിനി ഷഫീനയാണ് ഭാര്യ. അഞ്ചു വയസ്സുകാരൻ മുഹമ്മദ് നിഹാൽ, ഒരു വയസ്സുകാരൻ മുഹമ്മദ് നഹാൻ എന്നിവർ ആൺമക്കളാണ്. സഹോദരങ്ങൾ: ഷരീഫ്, ഷറീന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമ നടപടിക്രമങ്ങൾക്ക് സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, സക്കീർ അടിമ പെരുമ്പാവൂർ, സുഹൃത്തു കൂടിയായ ഹുസ്സൈൻ പല്ലാരിമംഗലം എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."