HOME
DETAILS

ഇടയപീഡനം: സ്ത്രീമുന്നേറ്റമായി സമരം ഇന്നുമുതല്‍ ജില്ലാകേന്ദ്രങ്ങളിലേക്കും

  
backup
September 14 2018 | 02:09 AM

%e0%b4%87%e0%b4%9f%e0%b4%af%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b1%e0%b5%8d



കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനിലെ വഞ്ചിസ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ആറാംദിനമായ ഇന്നലെ വന്‍ സ്ത്രീമുന്നേറ്റമായി മാറി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സ്ത്രീസംഘടനകളെ പ്രതിനിധീകരിച്ചും അല്ലാതെയും നൂറുകണക്കിന് സ്ത്രീകളാണ് സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്. വീട്ടമ്മമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, അഭിഭാഷകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തുറകളിലുള്ള വനിതകളാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്നലെയെത്തിയത്.
സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതും അതിനായി അവര്‍ തെരുവിലിറങ്ങുന്നതും ഇത് ആദ്യമല്ലെന്ന് സമരത്തിന് പിന്തുണയുമായെത്തിയ സാമൂഹിക പ്രവര്‍ത്തകയും അന്വേഷി സംഘടനയുടെ അധ്യക്ഷയുമായ കെ. അജിത പറഞ്ഞു. പരാതിനല്‍കിയ കന്യാസ്ത്രീ മറ്റൊരു അഭയ ആയി മാറരുതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. സന്യാസിനി സമൂഹത്തിന് പൊതുനിരത്തിലിറങ്ങേണ്ട ഗതികേടുണ്ടായിരിക്കുന്നത് സാംസ്‌കാരിക കേരളത്തിലാണ് എന്നുള്ളത് അമ്പരപ്പിക്കുന്നതാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
പരാതിക്കാരിയായ കന്യാസ്ത്രീ അനുഭവിച്ച വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്ന് എഴുത്തുകാരി സാറാജോസഫ് ചൂണ്ടിക്കാട്ടി. ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള ആരോപണത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണെന്ന് മുന്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗവും സുപ്രിംകോടതി അഭിഭാഷകയുമായ ജെസി കുര്യന്‍ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപാഠികള്‍, ജപ്തി നടപടിക്കെതിരേ ചിതയൊരുക്കി സമരം ചെയ്ത പ്രീതാ ഷാജി, കന്യാസ്ത്രീകള്‍ക്കായി കോടതിയില്‍ ഹാജരായ അഡ്വ. സന്ധ്യ, സാമൂഹികപ്രവര്‍ത്തക ജ്യോതി നാരായണന്‍ തുടങ്ങിയവരും കേരള സ്ത്രീ വേദി, കൊടുങ്ങല്ലൂര്‍ സ്ത്രീ കൂട്ടായ്മ, ജി.ഐ.ഒ തുടങ്ങിയ വനിതാ സംഘടനകളും സമരത്തില്‍ പങ്കുചേരാനെത്തി.
തൃശൂര്‍ അരങ്ങോട്ടുകര നാടകസംഘത്തിന്റെ നാടകവും ഇന്നലെ സമരവേദിയില്‍ അരങ്ങേറി. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്കാകും സമരത്തിന്റെ ചുമതല. അതേസമയം സമരം ഇന്നുമുതല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  4 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  43 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago