HOME
DETAILS

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ദുരനുഭവം തുറന്നുപറഞ്ഞ് മറ്റൊരു പരാതികൂടി

  
backup
October 23 2020 | 00:10 AM

%e0%b4%95%e0%b4%b3%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3

 

സ്വന്തം ലേഖിക
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രോഗിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മറ്റൊരു പരാതി കൂടി. പെരുമ്പാവൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിനുണ്ടായ ദുരനുഭവം വിവരിച്ച് മക്കളായ അനീഷും അജ്മലുമാണ് രംഗത്തെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ഒരാഴ്ചയിലേറെ കഴിയേണ്ടിവന്ന തങ്ങളുടെ പിതാവ് ജീവനക്കാരുടെ അനാസ്ഥ കാരണം നരകയാതന അനുഭവിക്കേണ്ടിവന്നു എന്നാണ് ഇവരുടെ പരാതി.
കൊവിഡ് പൊസിറ്റീവായതിനു പിന്നാലെ ചുമയും ശ്വാസംമുട്ടലുമുണ്ടായതിനാല്‍ കഴിഞ്ഞ 11നാണ് അബ്ദുല്‍ ഖാദറിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സാഹചര്യം കാരണം പിതാവിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വിവരവും അറിഞ്ഞിരുന്നുമില്ല. ഒടുവില്‍ ചില രാഷ്ട്രിയക്കാരുടെ ഇടപെടലോടെയാണ് പി.പി.ഇ കിറ്റ് ധരിച്ച് പിതാവിനെ കാണാന്‍ അനുമതി ലഭിച്ചത്. അപ്പോഴാണ് കഴിഞ്ഞ ഒരാഴ്ച നരകയാതന അനുഭവിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞത്.
മരുന്ന് കുത്തിവയ്ക്കാന്‍ ഇട്ട കാനുലയുടെ അടപ്പ് അടയ്ക്കാതിരുന്നതിനാല്‍ രക്തം ചീറ്റിത്തെറിച്ച് വയറിലും കൈയിലും സമീപത്തെ ഫോണിലുമെല്ലാം കട്ടപിടിച്ചുകിടക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേടാവുകയുമുണ്ടായി. പിതാവിന്റെ അവസ്ഥ കണ്ട് വന്‍തുക കടംവാങ്ങി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago