പ്രളയമേഖലയിലെ സി.പി.എം സര്‍വേ അപകടകരം: വി.ഡി സതീശന്
തിരുവനന്തപുരം: പ്രളയദുരിത മേഖലയില്‍ സി.പി.എം നടത്തുന്ന സര്‍വേ അപകടകരമാണെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക കണക്കിലെടുത്ത് സര്‍വേ നിര്‍ത്തിവയ്ക്കണമെന്നും വി.ഡി സതീശന് എം.എല്‍.എ. തിരുവനന്തപുരം പ്രസ്ക്ലബിന്റെ പ്രളയാനന്തര കേരളം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സര്‍വേ നടത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്. ഇതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍വേയ്ക്കായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ ആനുകൂല്യ വിതരണത്തില്‍ പക്ഷപാതമുണ്ടാകുമെന്ന സംശയം ജനങ്ങള്‍ക്കുണ്ട്.
ദുരിതാശ്വാസ സഹായം തങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരമേ കിട്ടൂ എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും സതീശന് പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം ഇനിയും പ്രളയം ഉണ്ടാകുമോയെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പഠനം നടത്തി ആശങ്ക അകറ്റണം. ദുരന്തത്തിന് ഉത്തരവാദികള്‍ മൂന്നു മന്ത്രിമാരാണ്. സര്‍ക്കാരിന്റെ സ്തുതിപാഠകരല്ല പ്രതിപക്ഷമെന്നും സതീശന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."