'ഇന്ദിര ഇന്നും ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രി'- പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തീരുമാനങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ സ്ഥിരതയെ കുറിച്ചും അദ്ദേഹം സംസാരത്തിനിടെ ഊന്നി പറഞ്ഞു. ഇന്ദിരഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവുകുടിയായ രാഷ്ട്രപതിയുടെ അഭിപ്രായ പ്രകടനം.
1978ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം ഇന്ദിര ഗാന്ധിയുടെ നീക്കങ്ങളാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഇരുപതാം നുറ്റാണ്ടില്‍ ലോകത്തു തന്നെ ഏറ്റവും ഓര്‍മിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ദിരയെന്നും അദ്ദേഹം അനുസ്മരിച്ചു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധിയെന്ന് കൊച്ചുമകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."