സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല; ഉത്തരവ് അംഗീകരിച്ച് സെന്‍കുമാര്‍
തിരുവനന്തപുരം: സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍. ഇതേത്തുടര്‍ന്ന് താന്‍ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് സെന്‍കുമാര്‍ പിന്‍വലിച്ചു. സെന്‍കുമാര്‍ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ നാളെ മുതല്‍ പഴയ സ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കണം. പൊലിസ് ആസ്ഥാനത്തെ അതീവ രഹസ്യ വകുപ്പായ ടി ബ്രാഞ്ച് മേധാവിയായിരുന്ന ജൂനിയര്‍ സൂപ്രണ്ട് ബീനയെ ഡി.ജി.പി നേരിട്ട് ഉത്തരവിറക്കി നീക്കിയതാണ് വിവാദമായത്.
അതിനിടെ, കേന്ദ്രത്തിനയക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ശുപാര്‍ശയില്‍ സെന്‍കുമാറിനെതിരേ കുറിപ്പ് വയ്ക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥനായ സെന്‍കുമാറിന് വിശ്വാസ്യതയില്ലെന്നും പല പരാതികളിലും അന്വേഷണം നടക്കുകയാണെന്നും യോഗ്യതയുള്ള ഐ.എ.എസുകാരെട്രിബ്യൂണല് അംഗമായി നിയമിക്കണമെന്നുമുള്ള കുറിപ്പ് വയ്ക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."