ഇന്നും നാളെയും മിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
കാലവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ആറ് വരെ ലഭ്യമാകുന്ന മഴ ഇടിമിന്നലോട് കൂടിയതാവും. 30 മുതല്‍ 40 കി.മീ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള തീരത്ത് തെക്കുപടിഞ്ഞാറന്‍ കാറ്റും കര്‍ണാടക തീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റും ലക്ഷദ്വീപില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. 45 കി.മീ വരെ പ്രതീക്ഷിക്കുന്ന കാറ്റിനെ തുടര്‍ന്ന് കടല്‍പ്രക്ഷുബ്ധമാകും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനുപുറമെ ബംഗാള്‍ ഉള്‍ക്കടലിലും, അന്തമാന്‍ കടലിലും അന്തമാന്‍ തീരത്തും തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
വേനല്‍മഴയുടെ തോത് കുറഞ്ഞതിനാല്‍ ഇക്കുറി കാലവര്‍ഷവും കുറവായിരിക്കും എന്നാണ് വിലയിരുത്തല്‍.
സാധാരണയായി ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരളത്തില്‍ എത്താറുണ്ട്. കഴിഞ്ഞതവണ ഇത് മെയ് 29നും 2017ല്‍ മെയ് 30നും ലഭിച്ചു. നേരത്തെ 2014ലാണ് മുന്‍പ് കേരളത്തില്‍ കാലവര്‍ഷം വൈകി എത്തിയത്. അന്ന് ജൂണ്‍ എട്ടിനായിരുന്നു മഴ ലഭിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."