സവാള വില നിയന്ത്രിക്കാന്‍ നടപടി; മഹാരാഷ്ട്രയില്‍ നിന്ന് 75 ടണ്‍ എത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുംവിധം കുതിച്ചുയര്‍ന്ന സവാളവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി. മഹാരാഷ്ട്രയില്‍ നിന്ന് 75 ടണ്‍ സവാള എത്തിക്കാനാണ് തീരുമാനം.കേന്ദ്രസര്‍ക്കാരിലേയും നാഫെഡിലേയും ഉന്നത ഉദ്യോഗസ്ഥന്മാരുമായി കൃഷിമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 75 ടണ്‍ സവാള എത്തിക്കാന്‍ തീരുമാനമെടുത്തത്.
വില നിയന്ത്രണത്തിന് നാഫെഡുമായി ബന്ധപ്പെട്ട് എല്ലാ നപടികളും സ്വീകരിച്ചുവെന്നും ചെറിയ ഉള്ളി, സവാള, ചെറുപയര്‍, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള് വഴി 45 രൂപയ്ക്ക് സവാള ലഭ്യമാക്കാനാണ് തീരുമാനമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ഹോര്‍ട്ടികോര്‍പ്പ് വഴിയാണ് നാഫെഡിന് 75 ടണ്‍ സവാളക്കുള്ള ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 25 ടണ്‍ തെക്കന്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."