ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: നിരവധി പേരുടെ മരണത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യു.എസിന്റെ കിഴക്കന്‍ തീരത്തേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മുന്നറിയിപ്പുമായി യു.എസ്. ചുഴലിക്കാറ്റ് നിരവധി പേരുടെ മരണത്തിനിടയാക്കുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ഫെമ) തലവന്‍ ബ്രോക്ക് ലോങ് പറഞ്ഞു. ചുഴലിക്കാറ്റിന് പിറകെ ശക്തമായ പ്രളയമുണ്ടാവാന്‍ സാധ്യതയുണ്ട്. വളരെയധികം അപകടകരമാവുമിതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവെന്നും നാലില്‍ നിന്ന് കാറ്റഗറി രണ്ടിലേക്ക് മാറിയെന്നും ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ അറിയിച്ചു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വെര്‍ജീനിയ, മെരിലാന്‍ഡ്, വാഷിങ്ടണ്‍ ഡി.സി, നോര്‍ത്ത് കരലൈന, സൗത്ത് കരലൈന എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യപിച്ചുള്ള രേഖയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ സൗത്ത് കരലൈന, നോര്‍ത്ത് കരലൈന, വെര്‍ജീനിയ എന്നിവിടങ്ങളിലെ പത്ത് ലക്ഷത്തിലധികം പേരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."