HOME
DETAILS

അവതാരങ്ങളെ കൂടെ നിര്‍ത്തുന്നത് പിണറായി തന്നെ: വി.ഡി സതീശന്‍

  
backup
July 25 2016 | 21:07 PM

%e0%b4%85%e0%b4%b5%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: അവതാരങ്ങളെ തിരിച്ചറിയണമെന്ന് പ്രഖ്യാപിച്ച പിണറായി തന്നെ ഇത്തരം അവതാരങ്ങള്‍ക്കുവേണ്ടി രംഗത്തിറങ്ങുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാരിനെതിരായി വിവാദകേസുകളില്‍ ഹാജരായ അഡ്വ. എം.കെ ദാമോദരനു വേണ്ടി നിയമസഭയില്‍ വാദിച്ചത് അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നികുതി നിര്‍ദേശങ്ങള്‍ക്കെതിരേ കെ.പി.സി.സി സംസ്ഥാനത്താകമാനം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ഡി.സി.സി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിത സ്വപ്നങ്ങള്‍ തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അവതരിപ്പിച്ചത്. മുന്‍പ് 1000 രൂപക്ക് നടക്കുമായിരുന്ന ഭാഗാധാരങ്ങളുടെയും ഒഴിമുറിവെക്കുന്നതുപോലുള്ള നടപടിക്രമങ്ങള്‍ക്ക് ഇന്ന് ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയാണ്. രജിസ്‌ട്രേഷന് മൂന്ന് ശതമാനം നികുതി വര്‍ധിപ്പിച്ചതിലൂടെ സാധാരണക്കാരന് പരമ്പരാഗതമായി ലഭിക്കുന്ന സ്വത്തുക്കളില്‍ നിന്നു പോലും കൈയ്യിട്ടുവാരുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. റിലയന്‍സ്, സഹാറ പോലുള്ള കോര്‍പറേറ്റ് ഭീമന്‍മാര്‍ നികുതി വെട്ടിക്കാന്‍ കമ്പനി നിയമത്തിലെ പഴുതുകളുപയോഗിച്ച് ഷെയര്‍ കൈമാറ്റമുള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ നടത്തുന്നതിനു നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്.
ചരക്കു വാഹനങ്ങള്‍ക്ക് പത്ത് ശതമാനം നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ ജീവിതം ഇരട്ടി ദുരിതത്തിലാക്കും. ബജറ്റിനു ശേഷം മൂന്നുദിവസങ്ങളിലായി നടന്ന ചര്‍ച്ചകളും നിര്‍ദേശങ്ങളും തള്ളിയോ സ്വീകരിച്ചോ എന്നു പോലും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം സൂച്ചിപ്പിച്ചു. തീരുമാനങ്ങള്‍ മുഖ്യമന്ത്രി കടലാസിലെഴുതിക്കൊണ്ടു വന്ന് വായിച്ച് കേള്‍പ്പിച്ച് മന്ത്രിസഭയിയുള്ള മറ്റുള്ളവര്‍ അംഗീകരിക്കുന്നതാണ് മന്ത്രിസഭാ തീരുമാനങ്ങളായി പുറത്തുവരുന്നത്.
വിവരാവകാശ കമ്മിഷണറുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന പിണറയി ഏകാധിപത്യപ്രവണത കൈവെടിയണമെന്നും അദ്ദേഹം പറഞ്ഞു. ധര്‍ണയില്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ് ബാബു, അഡ്വ. എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. പ്രവീണ്‍ കുമാര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി ബാബു, പി.കെ മാമുക്കോയ, യു.വി ദിനേശ് മണി, കെ.വി സുബ്രഹ്മണ്യന്‍, ഐ.എന്‍.ടി യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍, ഹബിബ് തമ്പി, രമേശ് നമ്പിയത്ത്, പി ഉഷാദേവി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം അബ്ദുറഹ്മാന്‍ സ്വാഗതവും സത്യന്‍ കടിയങ്ങാട് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago