HOME
DETAILS
MAL
പാകിസ്താന് പ്രധാനമന്ത്രിയുടെ വസതി ബിരുദാനന്തര ബിരുദ കേന്ദ്രമാക്കുന്നു
backup
September 14 2018 | 02:09 AM
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ബിരുദാനന്തര ബിരുദ കേന്ദ്രമാക്കുന്നു. ഔദ്യോഗിക കെട്ടിടങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി ഷഫാഖത്ത് മെഹമൂദ് പറഞ്ഞു.
പൊതു ജനങ്ങളുടെ പണം അനവാശ്യമായി ചെലവഴിക്കാത്ത രീതിയിലാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീവിക്കേണ്ടത്. അതിനാലാണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരും ഔദ്യോഗിക വസതികളില്‍ താമസിക്കുന്നില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു വന്‍തുകയാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. മുറിയിലെ പഞ്ചാബ് ഹൗസ് വിനോദ സഞ്ചാര സമുച്ചയമാക്കുമെന്നും കറാച്ചിയിലെയും ബലൂചിലസ്ഥാനിലെയും ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികള്‍ മ്യൂസിയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."