HOME
DETAILS
MAL
കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി
backup
May 14 2017 | 06:05 AM
കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒറ്റപ്പെട്ട സംഭവമാണ്. ഈ കൊലപാതകം കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ക്ക് വിഘാതമാകരുത്.
സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. സമാധാനശ്രമങ്ങള്‍ നടത്തിയശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ചുവരികയായിരുന്നു. അതിനിടെയാണ് ദൗര്‍ഭാഗ്യകരമായ കൊലപാതകമുണ്ടായത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."