HOME
DETAILS
MAL
കോഫി അന്നന്റെ മൃതദേഹം സംസ്കരിച്ചു
backup
September 14 2018 | 02:09 AM
അക്ര: യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ മൃതദേഹം ജന്മ നാടായ ഗാനയില് സംസ്കരിച്ചു. തലസ്ഥാനമായ അക്രയില്‍ നടന്ന അന്ത്യ ചടങ്ങുകള്‍ക്ക് ഭാര്യ നാനെ മരിയ നേതൃത്വം നല്കി. 'ജീവത സന്തോഷമായിരുന്ന' ഭര്‍ത്താവ്, അസാധാരണ വ്യക്തിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ദീര്‍ഘ ജീവിത യാത്ര തുടങ്ങിയ അതേ സ്ഥലത്തു തന്നെ പ്രിയപ്പെട്ടവനെ നീ തിരിച്ചെത്തിയിരിക്കുന്നു. നിന്റെ അറിവും കാര്യണ്യവും ഞങ്ങക്ക് മാര്ഗദര്ശനമാവണം-നാനെ മരിയ പറഞ്ഞു. സംസ്കാര ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ നേതാക്കന്മാര് സന്നിഹിതരായിരുന്നു. നൊബേല്‍ സമ്മാന ജേതാവു കൂടിയായ കോഫി അന്നന് ഓഗസ്റ്റ് 18ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് മരിച്ചത്. 80 കാരനായ കോഫി അന്നന് 1997-2006 കാലയളവില്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."