ഈ ലയനം രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാട്
ഇന്ത്യയുടെ ഭരണഘടന പ്രകാരം വിദ്യാഭ്യാസം കേന്ദ്ര, സംസ്ഥാന പൊതു വിഷയമാണ്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട പൊതുവായ നയങ്ങള്‍ രൂപീകരിക്കുന്നതു കേന്ദ്ര സര്‍ക്കാരും ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ക്കനുസൃതമായി അവ നടപ്പാക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുമാണ്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയമായ കാഴ്ചപ്പാടോടെ പൊതുനയങ്ങള്‍ ആവിഷ്‌കരിച്ച് ജനസമ്മതമായ രീതിയില്‍ നടപ്പാക്കിത്തുടങ്ങിയത്. വിദ്യാഭ്യാസം എന്ന ആശയത്തോടുള്ള രാജീവ് ഗാന്ധിയുടെ സമീപനമാണ് അദ്ദേഹം നല്‍കിയ മുന്‍ഗണനകളില്‍നിന്ന് വ്യക്തമാകുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പേര് മനുഷ്യവിഭവശേഷി വികസന വകുപ്പ് എന്നു മാറ്റിയതു തന്നെ അദ്ദഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണ്. രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഉദാരമായ പിന്തുണയും താങ്ങലും നല്‍കിയവരാണ് അര്‍ജുന്‍സിങും നരസിംഹറാവുവും. അവരെയും ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് മറക്കാനാവില്ല.
ഇന്ത്യക്കു മുഴുവന്‍ ബാധകമായ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്യം മുന്നോട്ടുവച്ച കാഴ്ചപ്പാട് 10+2+3 രീതിയാണ്. മൂന്നു വര്‍ഷ ബിരുദത്തിനു മുന്‍പ് പത്തു വര്‍ഷത്തെ സ്‌കൂള്‍ പഠനവും രണ്ടു വര്‍ഷത്തെ ബിരുദപൂര്‍വ പഠനവും ആവശ്യമാണ്. ബിരുദപൂര്‍വ പഠനം മുന്‍പ് കോളജുകളില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യയാകെ ഹയര്‍ സെക്കന്‍ഡറി അഥവാ പ്ലസ്ടു എന്ന പേരില്‍ സ്‌കൂളിന്റെ ഭാഗമാണ്. സ്‌കൂളിന്റെ ഭാഗമായി മാറിയപ്പോള്‍ ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളും ചേര്‍ത്ത് ഒറ്റ വിഭാഗമായി പരിഗണിക്കുന്നതാണ് ദേശീയ നയം. കേരളം ഒഴികെയുള്ള 28 സംസ്ഥാനങ്ങളിലും അതാണു ക്രമീകരണവും.
എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഇന്ത്യയില്‍ ഏറ്റവുമധികം സ്‌കൂളുകളും കോളജുകളും ഉള്ള സംസ്ഥാനമായ കേരളത്തില്‍ പലപ്പോഴും ദേശീയ കാഴ്ചപ്പാടില്‍നിന്ന് ഭിന്നമായ നിലപാടുകള്‍ സര്‍ക്കാരുകള്‍ക്കു മേല്‍ സമ്മര്‍ദമോ നിയന്ത്രണമോ ഉണ്ടാക്കി എന്നതു ഖേദത്തോടെ നാം ഓര്‍ക്കണം. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായ ടി.എം ജേക്കബ് കോളജിലെ പ്രീഡിഗ്രിയെ വേര്‍പെടുത്തി പ്രത്യേക വിഭാഗമാക്കാന്‍ 1986ല്‍ നടത്തിയ ശ്രമത്തെ പിന്തിരിപ്പന്‍ തെരുവു ഗുണ്ടായിസത്തിലൂടെയാണ് പരാജയപ്പെടുത്തിയത്.
എന്നാല്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ പ്രീഡിഗ്രി വേര്‍പെടുത്തല്‍ അനിവാര്യമായി മാറുകയും 2000ത്തില്‍ ആ പ്രക്രിയ പൂര്‍ത്തിയാവുകയും ചെയ്തു. അങ്ങനെ കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും പ്ലസ്ടു നിലവില്‍ വരികയും ചെയ്തു. അതേസമയം സ്‌കൂളുകളില്‍ പ്ലസ്ടു ആരംഭിക്കല്‍ പദ്ധതി 1996- 2001 കാലത്തെ ഇടതു സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.ജെ ജോസഫിന്റെ പാര്‍ട്ടിക്ക് അന്തമില്ലാത്ത വിളവെടുപ്പിന്റെ പൂരക്കാലമായിരുന്നു.
കേരളത്തിലെ സ്‌കൂളുകളുടെ മൂന്നിലൊന്നിന്റെയും ഉടമകളായ, പി.ജെ ജോസഫ് അംഗമായ സിറോ മലബാര്‍ സഭയെ പ്രീണിപ്പിക്കാനായി ക്രമപ്രകാരമല്ലാത്ത ശമ്പളമാണ് പ്ലസ്ടു തലത്തില്‍ ഏര്‍പെടുത്തിയത്. യു.പിയില്‍ 4000, ഹൈസ്‌കൂളില്‍ 4600 രൂപ അടിസ്ഥാന ശമ്പളമുള്ളപ്പോള്‍ പരമാവധി 5200 രൂപ വരേണ്ടിയിരുന്നിടത്ത് ജൂനിയര്‍ അധ്യാപകര്‍ക്ക് 5500, സീനിയര്‍ അധ്യാപകര്‍ക്ക് 6675 രൂപ വീതം ശമ്പളമാക്കി. തികച്ചും അശാസ്ത്രീയമായ ജൂനിയര്‍, സീനിയര്‍ വേര്‍തിരിവ് ഉണ്ടാക്കിയതുതന്നെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ ഉത്തമോദാഹരണമാണ്.
പിന്നീട് 2009ലെ ശമ്പള പരിഷ്‌കരണത്തില്‍ ഹൈസ്‌കൂള്‍ ശമ്പളം 15,300 ആയും സീനിയര്‍ അധ്യാപകരുടെ ശമ്പളം 19,250 ആയും പ്രഖ്യാപിച്ചപ്പോള്‍ സ്ഥാപനത്തലവന്‍ എന്ന നിലയില്‍ ഹെഡ്മാസ്റ്റര്‍, എ.ഇ.ഒ എന്നിവരുടേത് 20,250 ആയി നിശ്ചയിച്ചു. എന്നാല്‍ സീനിയര്‍ അധ്യാപകരെക്കൊണ്ടു നടത്തിച്ച ഒത്തുതീര്‍പ്പു സമരത്തിലൂടെ അത് 20,750 ആയി ഉയര്‍ത്തി. അങ്ങനെ സമാന തസ്തികയുടെ കേന്ദ്ര ശമ്പളത്തേക്കാള്‍ കൂടിയ ശമ്പളമുള്ള വിഭാഗമായി കേരളത്തിലെ പ്ലസ്ടു സീനിയര്‍ അധ്യാപകര്‍ മാറി. അതോടെ പൂര്‍ണമായും വേര്‍തിരിക്കപ്പെട്ട വിഭാഗമായി മിക്ക സ്‌കൂളുകളിലെയും പ്ലസ്ടു വിഭാഗം മാറുകയും ചെയ്തു. ഇപ്പോള്‍ ഹൈസ്‌കൂളിന്റെ തുടക്കശമ്പളം 29,200 ആണെങ്കില്‍ പ്ലസ്ടു സീനിയറിന്റേത് 39,500 ആണ്. വ്യത്യാസം 10,300.
കേരളത്തിലെ സ്‌കൂള്‍ രംഗത്തു നിലനില്‍ക്കുന്ന സകല അസമത്വങ്ങളുടെയും അടിസ്ഥാനം ഇടതു സര്‍ക്കാരുകള്‍ അടിച്ചേല്‍പിച്ച ഈ ഭീമമായ അന്തരമാണ്. പാവപ്പെട്ടവന്റെയും താഴ്ന്ന വരുമാനക്കാരന്റെയും ഒപ്പം നില്‍ക്കുന്നവര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷം എന്നും ശ്രമിച്ചിട്ടുള്ളത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാനാണ്.
ശമ്പളം വളരെ ഉയര്‍ന്നപ്പോള്‍, എയ്ഡഡ് മാനേജര്‍ വാങ്ങുന്ന നിയമന കോഴയും അനേകം മടങ്ങു പെരുകി. എത്ര പണം കൊടുക്കാനും ആളുകള്‍ വരി നില്‍ക്കുന്നത് മാനേജര്‍മാര്‍ക്ക് അനുഗ്രഹവുമായി. ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനകാര്യം ലക്ഷങ്ങള്‍ നല്‍കി അതിന്റെ മാത്രം ബലത്തില്‍ 'ഉയര്‍ന്ന' അധ്യാപകരാവുന്നവരേക്കാള്‍ യോഗ്യതയും അറിവും കഴിവും ഉള്ളവരാണ് സര്‍ക്കാര്‍ തലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും.
പ്ലസ്ടുവിലാകട്ടെ, കുറവ് ജോലിയും കൂടുതല്‍ കൂലിയും നിമിത്തം അധ്യാപകര്‍ സാമ്പത്തികമായി ഏറ്റവും തൃപ്തരാണെങ്കിലും തൊഴില്‍പരമായി ഏറ്റവും ഖിന്നരുമാണ്. പ്ലസ്ടു ഡയരക്ടറേറ്റിന്റെയും ഇതര പ്രാദേശിക ഉപമേധാവികളുടെയും കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയും മൂലം ഏവരും നിരാശരാണെന്നതു സത്യമാണ്. നിയമന അംഗീകാരം, സ്ഥലംമാറ്റം, ഉദ്യോഗക്കയറ്റം തുടങ്ങിയ സമസ്ത മേഖലകളിലും പൂര്‍ണ പരാജയമായ ഡയരക്ടറേറ്റ് ഇല്ലാതാവുന്നതു കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ നന്മ ആഗ്രഹിക്കുന്നവരുടെ ചിരകാല മോഹമാണ്.
ഒരു സ്‌കൂളില്‍ തന്നെ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നിങ്ങനെ രണ്ടു തലവന്മാരും അവരവരുടെ കുട്ടികള്‍ക്കായി വാദിക്കുന്ന അധ്യാപകരും മൂലം പല സ്‌കൂളുകളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ വരെ ഉണ്ടാകുന്നു. പരസ്പരം ഇഷ്ടപ്പെടാത്ത, കണ്ടാല്‍ മിണ്ടാത്ത അധ്യാപികമാര്‍ പലേടത്തും കുട്ടികളുടെ മുന്നില്‍ പരിഹാസപാത്രങ്ങളാവുകയും ചെയ്യുന്നു.
രണ്ടോ മൂന്നോ ഡയരക്ടര്‍മാരുടെ കീഴില്‍ ഒരു സ്‌കൂളില്‍ തന്നെ ഹൈസ്‌കൂള്‍, പ്ലസ്ടു, വി.എച്ച്.എസ്.ഇ എന്നീ മൂന്നു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഈ കാലത്ത് സ്‌കൂളിന്റെ പുരോഗതിക്ക് നന്നല്ല. ഒരു സ്‌കൂള്‍, ഒരു മേധാവി, ഒരു ഡയരക്ടര്‍ എന്നതാവണം നില. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തും ഉള്ളതുപോലെയും ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വിവക്ഷിക്കും പോലെയും 15 ക്ലാസുകള്‍ ഒരു യൂനിറ്റായും 68 ക്ലാസുകള്‍ ഒരു യൂനിറ്റായും 912 ക്ലാസുകള്‍ ഒരു യൂനിറ്റായും പരിഗണിക്കണം.
ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ, വിദ്യാഭ്യാസ നയ പുനരവലോകന കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയ ശുപാര്‍ശയില്‍, പ്രീപ്രൈമറി കൂടി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി 4+3+3+4 സമ്പ്രദായമാണ് നിര്‍ദേശിക്കുന്നത്. പ്രീ പ്രൈമറി കൂട്ടിച്ചേര്‍ക്കല്‍ അതതു സംസ്ഥാനത്തെ സൗകര്യങ്ങള്‍ പ്രകാരം നടപ്പാക്കാവുന്നതാണ്. പ്രീ പ്രൈമറി സമ്പ്രദായം വ്യാപകവും നിര്‍ബന്ധിതവും അല്ലാത്തതിനാല്‍ പ്രീ പ്രൈമറി ക്കു ശേഷമുള്ള നിര്‍ബന്ധിത പൊതു വിദ്യാഭ്യാസം 5+3+4 രീതിയില്‍ തന്നെ ആക്കുന്നതാണ് അഭികാമ്യം.
912 വിഭാഗത്തില്‍ ബിരുദാനന്തര ബിരുദക്കാരെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ യോഗ്യരായ എല്ലാവര്‍ക്കും കൃത്യമായ സ്ഥാനക്കയറ്റം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനനേട്ടം. 'ജൂനിയര്‍' എന്ന പേരില്‍ സ്‌കൂളുകളില്‍ അവഗണന നേരിടുന്ന വലിയ വിഭാഗത്തിന്റെ അപകര്‍ഷത ഇല്ലാതാവുമെന്നതും മറ്റൊരു നേട്ടമാണ്. ലയനം മൂലം ഏറ്റവുമധികം പ്രയോജനമുണ്ടാകുന്ന വിഭാഗം കോര്‍പറേറ്റ് ഇതര എയ്ഡഡ് മേഖലയിലെ പ്ലസ്ടു അധ്യാപകരാണ്. എയ്ഡഡിലെ നിയമന ഉത്തരവ് അംഗീകരിക്കുന്നത് 'തസ്തിക നിലനില്‍ക്കുന്ന കാലത്തേക്കു മാത്രം' എന്നു പറഞ്ഞാണ്. തസ്തിക ഇല്ലാതായാല്‍ മേസ്തിരിപ്പണി, ടാപ്പിങ്, തൊഴിലുറപ്പ് തുടങ്ങിയ ഇതര മേഖലകളിലേക്കു തിരിയുന്നതിനു പകരം ആ സ്‌കൂളിലെ തന്നെ യു.പി, ഹൈസ്‌കൂള്‍ തലങ്ങളില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് അവിടെ നിയമനം നല്‍കാന്‍ മാനേജര്‍ നിര്‍ബന്ധിതനാകും.
ഏതൊരു പുതിയ നയമോ തീരുമാനമോ വന്നാലും അതിനെ പൊതുവായ ഗുണവശങ്ങള്‍ നോക്കാതെ എതിര്‍ക്കുന്ന അനേകരുണ്ടാകും. താന്‍ എന്ന വ്യക്തിക്ക് എന്തു നഷ്ടമുണ്ടാകും എന്ന ചിന്തയാണ് എതിര്‍പ്പിനു കാരണം. ആ ചിന്തയെ സ്വാര്‍ഥത എന്നാണ് മലയാളത്തില്‍ പറയുന്നത്. സ്വാര്‍ഥതയേക്കാളുപരി, സമൂഹത്തിനു ലഭിക്കുന്ന നേട്ടമെന്ത് എന്നു ചിന്തിച്ചാല്‍ എതിര്‍പ്പ് ഇല്ലാതാകും. അധ്യാപകവൃത്തി സമൂഹനന്മയ്ക്കു വേണ്ടി എന്നാണല്ലോ അധ്യാപകനു ലഭിക്കുന്ന ആദ്യപാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 19 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി