പ്രളയകാലത്ത് 2500 ടെലികോം ടവറുകള്‍ പ്രവര്‍ത്തിപ്പിച്ചത് ഡീസല്‍ ഉപയോഗിച്ച്
കൊച്ചി: പ്രളയകാലത്ത് 2500 ടെലികോം ടവറുകള്‍ പ്രവര്‍ത്തിപ്പിച്ചത് ഡീസല്‍ ഉപയോഗിച്ചായിരുന്നുവെന്നും കേരളത്തിന്റെ ടെലികോം സേവനങ്ങള്‍ താറുമാറാകാതെ നിലനിര്‍ത്തിയെന്നും ഇന്‍ഡസ് ടവേഴ്‌സ്. കേരളത്തിന്റെ ടെലികോം കണക്ടിവിറ്റി കൂടുതല്‍ സുശക്തമാക്കാന്‍ ഇന്‍ഡസ് ടവേഴ്‌സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഇന്‍ഡസ് ടവേഴ്‌സ് അറിയിച്ചു.
പ്രളയത്തിന് പിന്നാലെ കേടായ 2200 ടവറുകള്‍ നന്നാക്കാന്‍ അഞ്ചുദിവസങ്ങള്‍കൊണ്ട് സാധിച്ചു. വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാല്‍ 2500 ഓളം ടവറുകള്‍ ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്. വെള്ളത്തില്‍ മുങ്ങിക്കിടന്ന സ്ഥലങ്ങളില്‍ പോലും സാഹസികമായാണ് ഇന്‍ഡസ് ടവേഴ്‌സ് ഫീല്‍ഡ് സംഘം ഡീസലും മറ്റും എത്തിച്ചത്. മൂന്ന് ലക്ഷം ലിറ്റര്‍ ഡീസലാണ് ഇന്‍ഡസ് ടവറുകള്‍ക്കായി അധികമായി കണ്ടെത്തിയത്. ഡീസല്‍ ലഭ്യമല്ലാതിരുന്ന പ്രദേശങ്ങളില്‍ കമ്പനി സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും തേടി. സിഗ്‌നലിന് തടസങ്ങള്‍ നേരിട്ട ആലുവ പോലുള്ള സ്ഥലങ്ങളില്‍ സെല്‍ ഓണ്‍ വീല്‍ പോലുള്ള താല്‍ക്കാലിക സിഗ്‌നലിങ് സംവിധാനങ്ങളാണ് ഇതടവില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."