HOME
DETAILS
MAL
ടിയാനന്മെന് സ്ക്വയര്‍ കൂട്ടക്കൊലയെ ന്യായീകരിച്ച് ചൈന
backup
June 02 2019 | 20:06 PM
ബെയ്ജിങ്: 30 വര്‍ഷം മുന്‍പ് നടന്ന രക്തരൂഷിതമായ ടിയാനന്മെന് സ്ക്വയര്‍ കൂട്ടക്കൊലയെ ന്യായീകരിച്ച് ചൈന. അന്ന് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയത് ശരിയായ നടപടിയായിരുന്നെന്ന് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെ പറഞ്ഞു. 1989 ജൂണ്‍ നാലിന് ജനാധിപത്യ മാറ്റം ആഗ്രഹിച്ച് വിദ്യാര്‍ഥികളും തൊഴിലാളികളും നടത്തിയ ഏഴാഴ്ച നീണ്ട പ്രക്ഷോഭത്തെ ചൈനീസ് ഭരണകൂടം ഭീകരമായി അടിച്ചമര്‍ത്തുകയായിരുന്നു. സൈന്യം നടത്തിയ വെടിവയ്പില്‍ ആയിരങ്ങളാണ് മരിച്ചുവീണത്. ലോകമെങ്ങുമുള്ള ആളുകള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തോട് പക്ഷപാതത്തോടെയാണ് പെരുമാറിയതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ടിയാനന്മെന് സ്ക്വയര്‍ പ്രക്ഷോഭത്തെ നേരിട്ടത് തെറ്റായ രീതിയിലായിരുന്നുവെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ- അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."