കോടതി നടപടി നിരാശാജനകമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള പരാതിയില്‍ കോടതി നടപടിയില്‍ നിരാശയുണ്ടെന്നു സമരം നടത്തുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ നീന റോസ്. അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന തെളിവുകളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചു കോടതിയില്‍നിന്നു തുടര്‍നടപടികളുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
19ന് ഫ്രാങ്കോ ഹാജരാകുമെന്നു തോന്നുന്നില്ല. കൂടുതല്‍ സമയമനുവദിച്ചു ഫ്രാങ്കോയെ കേസില്‍നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തങ്ങള്‍ താമസിക്കുന്ന കുറുവിലങ്ങാട് മഠം തീരെ സുരക്ഷിതമല്ലെന്നും സിസ്റ്റര്‍ നീന റോസ് പറഞ്ഞു. ആകെ എട്ടു പേരാണ് മഠത്തിലുള്ളത്. ഇതില്‍ ആറു പേരും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പമാണ്. ബാക്കിയുള്ള രണ്ടു പേര്‍ തങ്ങളുടെ ഓരോ ചലനവും അപ്പപ്പോള്‍ ബിഷപ്പിനും കൂട്ടര്‍ക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീവനുവരെ ഭീഷണിയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നുകളയുമോയെന്നു ഭയമുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീ വലിയ മനോവിഷമത്തിലാണുള്ളതെന്നും അവര്‍ പറഞ്ഞു. സമരത്തില്‍ ഇന്നലെയും നാലു കന്യാസ്ത്രീകളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."