HOME
DETAILS
MAL
തുടര്‍ച്ചയായി 'ആബ്സന്റ് '; കൗണ്‍സിലറെ അയോഗ്യനാക്കി
backup
September 14 2018 | 02:09 AM
കാസര്‍കോട്: തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകാത്തതിനെ തുടര്‍ന്നു കാസര്‍കോട് നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലറെ അയോഗ്യനാക്കി. നഗരസഭ 22ാം വാര്‍ഡ് കൗണ്‍സിലര്‍ കെ. വിശ്വനാഥനെയാണ് അയോഗ്യനാക്കിയത്. ഇക്കാര്യം നഗരസഭാ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
തുടര്‍ച്ചയായി മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാത്തതിനാലാണ് കെ. വിശ്വാനാഥന്റെ അംഗത്വം നഷ്ടമായത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.സി സംവരണ വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. വിശ്വനാഥന് 471 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്.
വിശ്വനാഥന്റെ അംഗത്വം നഷ്ടപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടിയും അറിയിപ്പും ലഭിക്കുന്നമുറയ്ക്ക് ഈ വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."