ഐ.എസ് ബന്ധം: രണ്ട് ഫ്രഞ്ചുകാര്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു
വധശിക്ഷയെ എതിര്‍ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ്
ബഗ്ദാദ്: ഐ.എസ് ഭീകരരെന്നാരോപിച്ച് രണ്ട് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. അതേസമയം ഇറാഖിന്റെ പരമാധികാരത്തെ മാനിക്കുന്നുണ്ടെങ്കിലും വധശിക്ഷയെ എതിര്‍ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതോടെ ഇറാഖില്‍ വധശിക്ഷ നേരിടുന്ന ഫ്രഞ്ചുകാരുടെ എണ്ണം ഒമ്പതായി. മറ്റു മൂന്നുപേര്‍ വിചാരണ കാത്തുനില്‍ക്കുകയാണ്.
എന്നാല്‍ വധശിക്ഷ വിധിക്കപ്പെട്ട രണ്ട് ഫ്രഞ്ച് പൗരന്മാരും ഐ.എസ് പോരാളികളാണെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ഇറാഖില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫ്രഞ്ച് പൗരന്മാരെ വിട്ടുകിട്ടുന്നതിനായി നയതന്ത്രശ്രമം നടത്തിവരുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു. ഒമ്പത് ഫ്രഞ്ചുകാരെയും ഫെബ്രുവരിയില്‍ ഇറാഖിന് കൈമാറിയതാണ്.
യു.എസ് പിന്തുണയുള്ള സിറിയന്‍ സേന ഇറാഖിനു കൈമാറിയ ഐ.എസ് തടവുകാരില്‍ 14 ഫ്രഞ്ചുകാരുണ്ടെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. നൂറിലേറെ വിദേശികളുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ ഇറാഖില്‍ ഐ.എസ് ബന്ധമാരോപിച്ച് വിചാരണ നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."