വര്‍ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങള്‍ കത്തിനശിച്ചു
പെരിന്തല്‍മണ്ണ: തണ്ണീര്‍പന്തലില്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നുവാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. മിറാക്കിള്‍ റോഡില്‍ പെര്‍ഫെക്ട് എന്‍ജിനീയറിങ് ഇന്‍ഡസ്ട്രിയലില്‍ ഇന്നലെ പുലര്‍ച്ചെ 2.40 ഓടെയാണ് സംഭവം. വര്‍ക് ഷോപ്പ് ഉടമ പാറക്കല്‍ രവീന്ദ്രന്റെ വാഹനങ്ങളാണ് നശിച്ചത്.
മാരുതി സെന്‍ കാര്‍, ഗുഡ്‌സ് ഓട്ടോറിക്ഷ, ബൈക്ക് എന്നിവയാണ് കത്തിനശിച്ചത്. കാറിന്റെ ലോക്ക് സംവിധാനത്തിലെ അലാറം മുഴങ്ങിയത് കേട്ടുണര്‍ന്ന അയല്‍വാസി ഹംസയാണ് വാഹനങ്ങള്‍ കത്തുന്നത് ഉടമയെ വിളിച്ചറിയിച്ചത്. നാട്ടുകാരും മറ്റും ചേര്‍ന്ന് തീ അണച്ചെങ്കിലും വാഹനങ്ങള്‍ ഉപയോഗിക്കാനാവാത്ത വിധം നശിച്ചു.
സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് കത്തിയത്. കത്തിയ വാഹനങ്ങള്‍ക്ക് സമീപത്തെ ജനറേറ്റര്‍ മുറിയിലേക്കും ഇരുമ്പ് സാമഗ്രികളിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. രവീന്ദ്രന്റെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലിസ് കേസെടുത്തു. മലപ്പുറത്ത് നിന്ന് ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുത്തു. പരിശോധനയില്‍ വര്‍ക് ഷോപ്പിനടുത്ത് നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് പെട്രോള്‍ നിറച്ചതെന്നുകരുതുന്ന കുപ്പിയും തീപ്പെട്ടിയും കണ്ടെടുത്തു. രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. മന:പൂര്‍വം വാഹനങ്ങള്‍ കത്തിച്ചതായാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."