HOME
DETAILS

കേന്ദ്രത്തിന് നിവേദനം നല്‍കി, വേണം 4,796.35 കോടി

  
backup
September 14 2018 | 02:09 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%b2

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍നിന്നു കരകയറാന്‍ 4,796.35 കോടി രൂപയുടെ സഹായം തേടി ഇന്നലെ സംസ്ഥാനം കേന്ദ്രത്തിനു നിവേദനം നല്‍കി. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള സഹായമാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 40,000 കോടിയുടെ നഷ്ടമാണ് പ്രളയത്താല്‍ സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. വിവിധ വകുപ്പുകള്‍ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി മടങ്ങി എത്തിയതിനു ശേഷം കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള മറ്റൊരു നിവേദനവും നല്‍കും. ഇന്നലെ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ദുരന്തത്തില്‍ മരിച്ച 339 പേരുടെ കുടുംബങ്ങള്‍ക്ക് 13.56 കോടിയും രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടിയും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിച്ചതിനുള്ള ചെലവായി 74.34 കോടിയും കുടിവെള്ളം വിതരണം ചെയ്തതിന് 3.70 കോടിയും കൃഷിയിടങ്ങളില്‍നിന്ന് മണ്ണ് മാറ്റുന്നതിന് 131 കോടിയും കാര്‍ഷിക വിളകള്‍ 33 ശതമാനത്തിലധികം നഷ്ടപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്‍കാന്‍ 73.57 കോടിയും ദുരന്തത്തില്‍ ചത്തൊടുങ്ങിയ മൃഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റുമായി 44.09 കോടിയും മത്സ്യബന്ധന മേഖലയില്‍ 1.43 കോടിയും പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 105 കോടിയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 853 കോടിയും ചെറിയ രീതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് 1,732 കോടിയും പ്രധാന റോഡുകള്‍ക്ക് 95 കോടിയും വൈദ്യുതി മേഖലക്ക് 85 കോടിയും ജലസേചനത്തിന് 536 കോടിയും, കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ 317 കോടിയും പഞ്ചായത്ത് റോഡിന് 73 കോടിയുമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം 20ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജോയിന്റ് സെക്രട്ടറിമാര്‍ അടങ്ങിയ സംഘം കേരളത്തിലെ ദുരിത മേഖലകള്‍ സന്ദര്‍ശിക്കും.സാധാരണ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാരാണ് പ്രളയ മേഖലകള്‍ സന്ദര്‍ശിക്കുക.
എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ദുരന്ത നിവാരണ അതോറ്റിയുടെ ചാര്‍ജ് കൂടിയുള്ള ആഭ്യന്തര സെക്രട്ടറിയെ തന്നെ നേരിട്ട് അയക്കുന്നത്. സംഘം പ്രളയം ബാധിച്ച എല്ലാ ജില്ലകളും സന്ദര്‍ശിക്കും.
പിന്നീട് തിരുവനന്തപുരത്ത് ഉന്നതതല യോഗം കൂടും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം പ്രഖ്യാപിക്കുക. അതേ സമയം പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക്, എ.ഡി.ബി എന്നിവയുടെ 28 അംഗ സംഘം പ്രളയം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സന്ദര്‍ശനം നടത്തുന്നത്.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago