വ്യോമസേനയുടെ യാത്രാ വിമാനം കാണാതായി
ഗുവാഹതി: ഇന്ത്യന്‍ വ്യോമസേനയുടെ ആന്റണോവ് എന്‍ 32 യാത്രാ വിമാനം കാണാതായി. അസമിലെ ജോര്‍ഹത്തില്‍നിന്ന് ഉച്ചയ്ക്ക് 12: 25ഓടൈ പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയം അരുണാചല്‍ പ്രദേശ് കടന്നശേഷം നഷ്ടപ്പെടുകയായിരുന്നു. എട്ടു ക്രൂമെമ്പര്‍മാരും അഞ്ചു യാത്രികരുമാണ് കാണാതാവുമ്പോള്‍ വിമാനത്തലുണ്ടായിരുന്നത്. വിമാനം കണ്ടെത്താന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചതായി വ്യോമസേനയുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ മച്ചുക എയര്‍ഫീല്‍ഡിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. ഉച്ചയ്ക്ക് 1മണിയോടെയാണ് വിമാനത്തില്‍നിന്നുള്ള അവസാന സന്ദേശമെത്തിയത്. പിന്നീട് വിമാനവുമായി തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സുഖോയ്30 എം.കെ.ഐ, സി130 സ്‌പെഷ്യല്‍ എയര്‍ക്രാഫ്റ്റ് എന്നിവ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."