HOME
DETAILS

ഫാസിസത്തെ ചെറുക്കാന്‍ മതേതര കൂട്ടായ്മ അനിവാര്യം: ഉമ്മന്‍ ചാണ്ടി

  
backup
May 14 2017 | 17:05 PM

4464646-2

ദോഹ: ദേശീയ രാഷ്ട്രീയത്തില്‍ മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ദേശീയതലത്തില്‍ മതേതര കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഇഎസ്
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍കാസ് ഒരുക്കിയ കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിഭാഗീയത സൃഷ്ടിച്ചു ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരം നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

ജനാധിപത്യത്തെയും ജനതയുടെ സ്വാതന്ത്ര്യത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തുന്നതിനും ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനും മറ്റു അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചു മതേതര ശക്തികളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പു നാലുതവണ ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രാധാന്യത്തോടെ കാണുന്നത് ഇപ്പോഴത്തെ സന്ദര്‍ശനമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാരണം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയെ സന്ദര്‍ശിക്കാനും ഇന്ത്യന്‍ സ്‌കൂളുകളിലെ സീറ്റ് ദൗര്‍ലഭ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും കഴിഞ്ഞു. വളരെ ക്രിയാത്മകയാണ് അദ്ദേഹം ഈ നിര്‍ദേശത്തോടു പ്രതികരിച്ചത്.

മലയാളികളെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകള്‍ സന്തോഷവും അഭിമാനവും പകരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആത്മാര്‍ഥതയ്ക്കു ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നത്. മലയാളികളുടെ ജോലി ചെയ്യാനുള്ള ശുഷ്‌കാന്തിയെക്കുറിച്ചും ആത്മാര്‍ഥതയെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സമൂഹത്തിന്റെ മനോഭാവത്തിലുണ്ടാക്കാന്‍ പ്രവാസിക്കു സാധിച്ചതാണ് പ്രവാസികളുടെ ഏറ്റവും വിലപ്പെട്ട സംഭാവനയായി താന്‍ കാണുന്നത്. പ്രവാസികള്‍ കേരളത്തിനു നല്‍കുന്ന സാമ്പത്തിക പിന്തുണ വിസ്മരിക്കുന്നില്ല.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രവാസികള്‍ക്കു നിര്‍ണായക സ്വാധീനമുണ്ട്. പ്രവാസികള്‍ ലോകം കാണുന്നവരാണ്. വിവിധ രാജ്യങ്ങളിലെ വികസനവും ജീവിതരീതിയും കണ്ടു ശീലിച്ചവരാണ്. ആ വിശാല കാഴ്ചപ്പാടാണ് കേരളത്തിന്റെ പൊതുനിഷേധാത്മക നിലപാടിനെ തിരുത്താന്‍ സഹായകമായത്. മുന്‍പു കൃഷിക്കായി ട്രാക്ടര്‍ ഇറക്കുന്നതിനെ എതിര്‍ത്തവരാണു നമ്മള്‍. പിന്നീടു ട്രാക്ടറും മറ്റു കാര്‍ഷിക മുന്നേറ്റങ്ങളും നമ്മള്‍ അനുവദിച്ചു വന്നപ്പോഴേക്കും ഒട്ടേറെപ്പേര്‍ കൃഷി വിട്ടുപോയിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ വന്നപ്പോഴും നമ്മള്‍ എതിര്‍ത്തു. സ്വാശ്രയ സ്ഥാപനങ്ങള്‍ വന്നപ്പോഴും എതിര്‍പ്പുണ്ടായി. കേരള വികസനത്തിനു ബജറ്റിനു പുറത്തുനിന്നു മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നു പറഞ്ഞപ്പോഴും നമ്മള്‍ എതിര്‍ത്തു. ഇപ്പോഴതു കിഫ്ബി എന്ന പേരില്‍ അവതരിപ്പിക്കുന്നു. എല്ലാ കാര്യങ്ങളെയും ആദ്യം എതിര്‍ക്കുകയും പിന്നീട് അനുകൂലിക്കുകയുമാണു ചെയ്യുന്നത്.

 

ഇപ്പോഴാ സ്ഥിതിക്കു മാറ്റം വന്നുകഴിഞ്ഞു. പുതിയ സാങ്കേതിക വിദ്യകളും ലോകത്തിന്റെ പുതുചലനങ്ങളും സാംശീകരിക്കാനുള്ള മനോഭാവം കേരള സമൂഹം നേടിക്കഴിഞ്ഞു. ഇതിനു പിന്നില്‍ പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള എതിര്‍പ്പുകളാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ് എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു അതീതമായി ചില സംഘടനകളുടെ എതിര്‍പ്പാണ് ബുദ്ധിമുട്ടുകളുണ്ടാക്കുന്നതെന്നും അതിനെ അതിജീവിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തെത്തുടര്‍ന്ന് നേതൃത്വവുമായും പ്രവര്‍ത്തകരുമായും ആലോചിച്ചാണ് തത്കാലം നേതൃസ്ഥാനങ്ങളിലേക്കില്ലെന്ന തീരുമാനമെടുത്തത്. അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. നേതൃത്വത്തെ ധിക്കരിക്കാനോ അഹങ്കരിക്കാനോ എടുത്ത നിലപാടല്ല അത്. ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രട്ടറിമാരായ അജയ് മോഹന്‍, മറിയാമ്മ ചെറിയാന്‍, കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പുറായില്‍, ഒഐസിസി ഭാരവാഹി ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഷാജി തേന്മഠം, ടി.എച്ച്. നാരായണന്‍, തോമസ് കണ്ണങ്കര, മുഹമ്മദലി പൊന്നാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമ്മന്‍ചാണ്ടിക്കുള്ള ഇന്‍കാസിന്റെ ഉപഹാരം ജെ.കെ. മേനോന്‍ സമ്മാനിച്ചു. കെ.എസ്. വര്‍ഗീസ്, രാജന്‍ തളിപ്പറമ്പ്, ബാലഗോപാല്‍ പത്തനംതിട്ട, എ.വി. മുസ്തഫ, സെയ്ത് മുഹമ്മദ് തുടങ്ങിയവരെ ആദരിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  26 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  42 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago