ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെയെ സ്തുതിച്ചും ട്വീറ്റ് ചെയ്ത ഐ.എ.എസ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം
മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐ.എ.എസ് ഓഫിസറെ സ്ഥലം മാറ്റി. ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ രൂപയില്‍ നിന്ന് ചിത്രം നീക്കം ചെയ്യണമെന്നും ഗാന്ധിയുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും റോഡുകളുടെയും പേരുമാറ്റിയും 150ാം ഗാന്ധി ജയന്തി'ആഘോഷിക്കണമെന്നാണ്' ഇവര്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ ഗാന്ധിയെ വധിച്ച ഗോഡ്‌സെക്ക് നന്ദി പറഞ്ഞിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവര്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടിസും നല്‍കി. കോര്‍പറേഷനില്‍ ജോയിന്റ് മുനിസിപ്പല്‍ കമ്മിഷണറായിരുന്ന നിധിയെ ജലവിതരണം, ശുചീകരണ വിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലം മാറ്റിയത്. മെയ് 17നാണ് ഇവര്‍ ഗാന്ധിയെ അപമാനിച്ച് ട്വീറ്റ് ചെയ്തത്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ സേവനമുഷ്ടിച്ചിരുന്ന നിധി ചൗധരിയെയാണ് സ്ഥലം മാറ്റിയത്. ഒപ്പം വകുപ്പും മാറ്റിയിട്ടുണ്ട്. ഗാന്ധിജി മരിച്ചു കിടക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. മുംബൈ മുനിസിപ്പല്‍ ട്വീറ്റിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."