എണ്ണ വരുമാനം ഇരട്ടിയായി, സഊദി സാമ്പത്തിക രംഗത്ത് ഉര്ണര്വ്വ്
റിയാദ്: സഊദിയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം ഇരട്ടിയിലേറെ വര്‍ധിച്ചതായി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. ധനമന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വര്‍ഷത്തെ ബജറ്റിന്റെ ആദ്യ അര്‍ധ പാദ കണക്കുകള്‍ പുറത്തു വിട്ടപ്പോഴാണ് എണ്ണ മേഖലാ വരുമാനം 115 ശതമാനം വര്‍ധിച്ചതായി ധനമന്ത്രി അറിയിച്ചത്. സഊദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യയാണ് പൊതുബജറ്റിന്റെ ആദ്യ അര്‍ധ പാദ കണക്കുകള്‍ പുറത്തുവിടുന്നത്.
ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ എണ്ണ വരുമാനം 112 ബില്യണ്‍ റിയാലായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 115 ശതമാനം വര്ധനയാതാണിത്. ആഗോള വിപണിയില്‍ എണ്ണ വില മെച്ചപ്പെട്ടതിനു പുറമെ പൊതുവരുമാനം വര്‍ധിക്കുകയും ധനവിനിയോഗ കാര്യക്ഷമത ശ്രദ്ധേയമായ നിലയില്‍ മെച്ചപ്പെടുകയും ചെയ്തതാണ് വരുമാനം ഉയരാന്‍ കാരണം. ബജറ്റ് കമ്മി കുറയുകയും ചെയ്തിട്ടുണ്ട് .
ഇതെ കാലയളവില്‍ പൊതു വരുമാനം 144 ബില്യണ്‍ റിയാലായും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 72 ശതമാനം വര്‍ധനയാണിത്. അതേസമയം ഏറെ പ്രതീക്ഷ വെച്ചിരുന്ന പെട്രോളിതര മേഖലയില്‍ നിന്നുള്ള വരുമാനം ഒരു ശതമാനം മാത്രമാണ് ഉയര്‍ന്നത്. 32 ബില്യണ്‍ റിയാലാലാണ് ഈ വകയിലെ വരുമാനം.
നേരത്തെ കണക്കാക്കിയതിലും മികച്ച സൂചനകളാണ് ആദ്യ അര്‍ധ പാദ ബജറ്റ് റിപ്പോര്‍ട്ട് നല്‍കുന്നത്. 2020 ഓടെ മിച്ചവും കമ്മിയുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നതിന് സാധിച്ചതായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."