സംസ്ഥാനതല പ്രവേശനോത്സവം 24ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ആരംഭിച്ച അല്‍ബിര്‍റ് ഇസ്ലാമിക് പ്രീസ്കൂള്‍ തിരുവനന്തപുരത്തും ആരംഭിക്കുന്നു. ജില്ലയില്‍ ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയുടെ കീഴില്‍ ആരംഭിക്കുന്ന അല്‍ബിര്‍റ് ഇസ്ലാമിക് പ്രീസ്കൂളിന്റെയും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 24 ബുധനാഴ്ച രാവിലെ 9 മണിക്ക് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നൗഷാദ് ബാഖവിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അല്‍ബിര്‍റ് സ്കൂള്‍ ഡയരക്ടര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും. ഹാരിസ് ഹുദവി മടപ്പള്ളി വിഷയാവതരണം നടത്തും.
പരിപാടിയുടെ വിജയത്തിനായി സമസ്താ ജില്ലാ പ്രസിഡന്റ് പനവൂര്‍ ഷാജഹാന് ദാരിമിയുടെ അധ്യക്ഷതയില്‍ കണിയാപുരത്ത് ചേര്‍ന്ന സമസ്തയുടെയും പോഷകഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും അര്‍ബിര്‍റ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ യോഗം ഉദ്ഘാടനം ചെയ്തു. സമസ്താ ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, ഫഖ്റുദ്ദീന്‍ ബാഖവി, ഹുസൈന് ദാരിമി, നസീര്ഖാന് ഫൈസി, ബീമാപ്പള്ളി റഷീദ്, മുഹമ്മദ് താഹാ ദാരിമി, എ.എ കബീര്‍, മുഹമ്മദ് കുഞ്ഞ് ദാരിമി, അബ്ദുല്ലത്തീഫ് ദാരിമി, അബ്ദുലത്തീഫ് ബാഖവി, വിഴിഞ്ഞം ഹുസൈന് മുസ്ലിയാര്, എം.എസ് താഹാ അബ്ദുല്‍അസീസ് മുസ്ലിയാര്, നൗഫല്‍ കണിയാപുരം, കെ.എം അബ്ദുസ്സലാം മൗലവി, ഹുസൈന് മുസ്ലിയാര് ചിറയിന്‍കീഴ്, ജുനൈദ് കണിയാപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."