മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം; പ്രതിയെ പൊലിസ് സംരക്ഷിക്കുന്നതായി പരാതി
നെയ്യാറ്റിന്‍കര: മാധ്യമ പ്രവര്‍ത്തകനു നേരെയുള്ള ആക്രമണത്തില്‍ പ്രതിയെ പൊലിസ് സംരക്ഷിക്കുന്നതായി പരാതി. മെട്രൊ വാര്‍ത്ത നെയ്യാറ്റിന്‍കര ലേഖകനും നഗരസഭ മുന്‍ കൗണ്‍സിലറുമായ വിജയദാസിനു നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. കൈയ്ക്ക് ഒടിവ് സംഭവിച്ചതിനെ തുടര്‍ന്ന് വിജയദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിജയദാസിന്റെ വീടിന് സമീപം താമസമുളള നെയ്യാറ്റിന്‍കര മാരായമുട്ടം പൊലിസ് സ്റ്റേഷന് പരിധിയിലെ മരുതത്തൂര്‍ താന്നിക്കവിള വീട്ടില്‍ ഹാരിസിന്റെ മകന് തങ്കരാജനാണ് വിജയദാസിനെ മര്‍ദിക്കുകയും കൈതല്ലിയെടിക്കുകയും ചെയ്ത കേസിലെ പ്രതി.
ആളില്ലാത്ത സമയം പ്രതി വിജയദാസിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെയും വസ്തുവില്‍ അതിക്രമിച്ച് കടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിനെയും ചോദ്യം ചെയ്തതാണ് പ്രതി തങ്കരാജന് കരുതികൂട്ടി കുറുവടി ഉപയോഗിച്ച് തലയ്ക്കടിച്ചത്.
ചെറുത്തതിനെ തുടര്‍ന്ന് കൈ ഒടിയുകയായിരുന്നു. വിജയദാസ് ഹൃദ്രോഗിയായതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റ് നടത്തിയിട്ടുള്ളതാണ്.
മാരായമുട്ടം പൊലിസിനും നെയ്യാറ്റിന്‍കര സി.ഐയ്ക്കും ബന്ധപ്പെട്ട പൊലിസ് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ഏപ്രില്‍ 28 ന് രാവിലെ 7.30 ന് സംഭവിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ പൊലിസ് ഇതുവ രെയും തയാറായിട്ടില്ല. അക്രമികളെ സംരക്ഷിക്കുന്ന നയം പൊലിസ് തിരുത്തണമെന്ന് സാംസ്കാരിക സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."