പാലാരിവട്ടം പാലം നിര്‍മാണത്തില്‍ നടന്നത് സര്‍വത്ര അഴിമതിയെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വന്‍ ലാഭമുണ്ടാക്കാന്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ചതായും ചൊവ്വാഴ്ച മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കുന്ന എഫ്.ഐ.ആറില്‍ വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ കിറ്റ്കോയിലെയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലേയും ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.
അമിത ലാഭത്തിനുവേണ്ടി പാലത്തിന്റെ ഡിസൈന്‍ തന്നെ ഉദ്യോഗസ്ഥരും കരാറുകാരും മാറ്റി. നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചു. വേണ്ടത്ര കമ്പി ഉപയോഗിച്ചതുമില്ല. തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് വിജലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം കുറഞ്ഞ കാലത്തിനകം തന്നെ പാലം തകര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് പാലം ഇപ്പോള്‍ അടച്ചിട്ട് പുനര്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."