റമീസ് താന്‍സാനിയയില്‍ പോയത് വജ്ര ഖനന ബിസിനസിനെന്ന് എന്‍.ഐ.എ
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ കെ.ടി റമീസ് താന്സാനിയയിലേക്കു പോയത് സ്വര്‍ണ- വജ്ര ഖനന ബിസിനസിനാണെന്ന് സമ്മതിച്ചതായി എന്‍.ഐ.എ. മൂന്നു ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്കിയ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
റമീസിനെ കൂടാതെ എ.എം ജലാല്‍, പി.എസ് സരിത് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം തിരികെ ഹാജരാക്കിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു. താന്‍സാനിയയിലേക്കുള്ള യാത്രകളെക്കുറിച്ച് റമീസിനെ പലതവണ ചോദ്യം ചെയ്തു. സ്വര്‍ണ, വജ്ര ഖനന ബിസിനസിനാണ് താന്‍ അവിടെ പോയതെന്നും എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം പിന്നീട് തടി ബിസിനസിലേക്ക് മാറിയതായും അവിടെ നിന്ന് യു.എ.ഇയിലേക്ക് തടി കയറ്റുമതി ചെയ്തതായും ചോദ്യം ചെയ്യലില്‍ റമീസ് വ്യക്തമാക്കി.
ആഫ്രിക്കയില്‍ നിന്ന് യു.എ.ഇയിലേക്ക് സ്വര്‍ണവും വജ്രവും കൊണ്ടുവന്നതായി റമീസ് സമ്മതിച്ചിട്ടുണ്ട്. റമീസ് വെളിപ്പെടുത്തിയ വസ്തുതകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കോടതിയെ എന്‍.ഐ.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."