HOME
DETAILS
MAL
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും
backup
June 03 2019 | 17:06 PM
ന്യൂഡെല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണകേസിലെ ഗൂഢാലോചന നടന്നതായി ജസ്റ്റിസ് എ കെ പട്നായിക്ക് സമിതി കണ്ടെത്തി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തെളിവുകള്‍ ജസ്റ്റിസ് എ.കെ പട്നായികിന് ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ കുടുക്കി അതുവഴി സുപ്രീം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് വിവരം. ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമായി അടുത്തമാസം സുപ്രീംകോടതിക്കു മുന്നില്‍ ജസ്റ്റിസ് എ.കെ പട്നായിക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."