ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആശുപത്രിയില്‍
നെടുമങ്ങാട്: വലിയമല പൊലിസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ വഞ്ചുവത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കോണ്‍ഗ്രസ് അനുഭാവ സംഘടനയിലെ അംഗങ്ങളായ ഷൈന്‍കുമാര്‍, ഷാന്‍, നാസിമുദ്ദീന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. പഞ്ചായത്തംഗം പാണയം നിസാറിന്റെ ബന്ധുവിന്റെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ എത്തിച്ചതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഓട്ടോറിക്ഷ സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം പുതിയ ഓട്ടോ സ്റ്റാന്‍ഡില്‍ സര്‍വിസ് നടത്തിയാല്‍ മതിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇരുവിഭാഗവും വാക്ക് തര്‍ക്കം നടത്തി പിരിഞ്ഞെങ്കിലും അരമണിക്കൂറിനുള്ളില്‍ ജീപ്പിലെത്തിയ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി തൊഴിലാളികളെ അക്രമിക്കുകയായിരുന്നു.
അക്രമത്തിന് നേതൃത്വം നല്‍കിയതിന് പഞ്ചായത്തംഗം പാണയം നിസാറിനെ പ്രതിയാക്കി പട്ടികജാതി അക്രമ നിയമ പ്രകാരം പൊലിസ് കേസെടുത്തു. എന്നാല്‍ പാണയം നിസാറിനെ അക്രമിച്ചെന്ന പരാതിയില്‍ ഹൈമിഷ്, നാസിം എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ പ്രതിഷേധിച്ച് വഞ്ചുവത്ത് ശനിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. സ്ഥലത്ത് പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഓട്ടോ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ മുജീബ്, വഞ്ചുവം അമീര്‍ എന്നിവര്‍ നെടുമങ്ങാട് സി.ഐയ്ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."