സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു
ദമസ്‌കസ്: ഉത്തര സിറിയയില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അസാസ് നഗരത്തിലെ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം. എന്നാല്‍ ആരും ഉത്തരവാദിത്തമേറ്റിട്ടില്ല. കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്.
അതേസമയം, 19 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു. 20 പേര്‍ക്കു പരുക്കുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങാനെത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ പലരും.
മാര്‍ക്കറ്റിലെ കെട്ടിടത്തിന്റെ ആറു നിലകളില്‍ തീ പടര്‍ന്നു കനത്ത നാശനഷ്ടമുണ്ടായി. ശനിയാഴ്ച റഖ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2016 മുതല്‍ ഐ.എസ്-കുര്‍ദിഷ് വിമത പോരാളികളെ നിര്‍മാര്‍ജനം ചെയ്യാനായി തുര്‍ക്കി ഉത്തര കൊറിയയില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."